വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ ; മംഗലംഡാമിന്‍റെ ആറു ഷട്ടറുകളും തുറന്നു; പു​ഴ​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം


മം​ഗ​ലംഡാം: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മം​ഗ​ലം​ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ളും മു​പ്പ​ത്ത​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ക്കു​ക​യാ​യി​രു​ന്നു.

രാ​വി​ലെ അ​ഞ്ച് സെ​ന്‍റി​മീ​റ്റ​റാ​ണ് തു​റ​ന്ന​തെ​ങ്കി​ലും ജ​ല​നി​ര​പ്പ് കൂ​ടി​യ​തി​നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടു കൂ​ടി 35 സെ​ന്‍റി​മീ​റ്റ​ർ ആ​ക്കു​ക​യാ​യി​രു​ന്നു.77.88 മീ​റ്റ​ർ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പു​ള്ള മം​ഗ​ലം​ഡാ​മി​ൽ 77.45 മീ​റ്റ​റാ​ണ് ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്.

നീ​രൊ​ഴു​ക്ക് വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം വി​ടു​ന്ന​തി​ന്‍റെ അ​ള​വ് വ​ർ​ദ്ധി​പ്പി​ക്കാ​ൻ ഇ​നി​യും സാ​ധ്യ​ത​യു​ണ്ട്. പു​ഴ​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ മം​ഗ​ലം പു​ഴ​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നിട്ടു​ണ്ട്.

Related posts

Leave a Comment