പാത്രത്തിനുള്ളിൽ നിന്ന് കാലുകൊണ്ട് ഉരുളക്കിഴങ്ങ് ചതയ്ക്കുന്നു; വൃത്തിഹീനമായി ഉണ്ടാക്കുന്ന കാമ്പസ് മെസിലെ ഭക്ഷണം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കാ​മ്പ​സി​ലെ മെ​സി​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​ടു​ക്ക​ള​യി​ൽ വൃ​ത്തി​ഹീ​ന​മാ​യി ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ​യാ​ണ് വി​ദ്യാ​ർ​ഥി ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ  പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഒ.​പി ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ അ​ടു​ക്ക​ള​യി​ൽ ചി​ത്രീ​ക​രി​ച്ച​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണി​വ. കാ​ലു​ക​ളു​ടെ ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. 

വീ​ഡി​യോ സോ​ഷ്യ​യി​ൽ മീ​ഡി​യ​യി​ലെ​ത്തി​യ​തോ​ടെ ഭ​ര​ണ​കൂ​ട​ത്തെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കാ​നു​ള്ള അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​ക്കു​റി​ച്ചും ഗു​രു​ത​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. 

ഒ​രു വ​ലി​യ പാ​ത്ര​ത്തി​നു​ള്ളി​ൽ ഒ​രാ​ൾ നി​ൽ​ക്കു​ന്ന​ത് വീഡിയോയിൽ കാ​ണിക്കുന്നുണ്ട്. അ​യാ​ൾ കാ​ലു​ക​ൾ കൊ​ണ്ട് ഉ​രു​ള​ക്കി​ഴ​ങ്ങു​ക​ൾ പി​ഴി​ഞ്ഞെ​ടു​ക്കു​ക​യാ​ണ്.​ ഞാ​ൻ ഈ ​ഭ​ക്ഷ​ണം നാ​ളെ മു​ത​ൽ ക​ഴി​ക്കു​ന്നി​ല്ല എ​ന്ന് വി​ദ്യാ​ർ​ഥി പ​റ​യു​ന്ന​ത് കേ​ൾ​ക്കാം.

‘ഹ​രി​യാ​ന​യി​ലെ സോ​നി​പ​ഥി​ൽ ഒ.​പി ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ ത​യ്യാ​റാ​ക്കു​ന്ന മെ​സ് ഫു​ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും സം​ശ​യാ​സ്പ​ദ​മാ​യ ഭ​ക്ഷ്യ സു​ര​ക്ഷാ സ​മ്പ്ര​ദാ​യ​ങ്ങ​ളും കാ​ണി​ക്കു​ന്ന വീ​ഡി​യോ​യി​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ആ​ഘാ​ത​മു​ണ്ട്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. 

വീ​ഡി​യോ ക​ണ്ട​പ്പോ​ൾ, ആ​ളു​ക​ൾ അ​വ​രു​ടെ രോ​ഷ​വും നി​രാ​ശ​യും രൂ​ക്ഷ​മാ​യ ക​മ​ന്‍റു​ക​ളി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment