ചി​കി​ത്സാ​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഡി​യോ പു​റ​ത്തു​വി​ട്ട​ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ; ധൈര്യമുണ്ടെങ്കിൽ കോൺഗ്രസ് അന്വേഷിക്കട്ടെയെന്ന് വാസവൻ

കോ​ട്ട​യം: ഉമ്മൻ ചാണ്ടിയുടെ ചി​കി​ത്സാ​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഡി​യോ പു​റ​ത്തു​വി​ട്ട​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍. ര​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് വാ​സ​വ​ന്‍ ആ​രോ​പി​ച്ചു.

പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​ന്‍ ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ വി​ജ​യ​കു​മാ​റാ​ണ് ഇ​തി​ന് പി​ന്നി​ല്‍. ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ സം​ഭ​വ​ത്തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്നും വാ​സ​വ​ന്‍ പ്ര​തി​ക​രി​ച്ചു.

ഉ​മ്മ​ന്‍ ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​ത് കോ​ണ്‍​ഗ്ര​സാ​ണ്. അ​ദ്ദേ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യേ​ണ്ട​ത് അ​വ​ര്‍ ത​ന്നെ​യാ​ണെ​ന്നും വാ​സ​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി ത​ന്നെ ജ​യി​ക്കും. പു​തു​പ്പ​ള്ളി​യി​ലെ സ​ഹ​താ​പ ത​രം​ഗം ജെ​യ്കിന് അ​നു​കൂ​ല​മാ​ണെ​ന്നും വാ​സ​വ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment