പുള്ളിക്കാരൻ സ്റ്റാറായി തുടരുന്നു, എനിക്ക് പണിയില്ല; യു​വ​ന​ടി​യു​ടെ പ​രാ​തി; ഷെ​റി​ൻ സ്റ്റാ​ൻ​ലി​ക്കെ​തി​രാ​യ ന​ട​പ​ടി തു​ട​രു​മെ​ന്നു ഫെ​ഫ്ക

കൊ​ച്ചി: യു​വ​ന​ടി അ​ർ​ച്ച​ന പ​ദ്മി​നി ന​ട​ത്തി​യ മീ ​ടു വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്നു പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​റി​ൻ സ്റ്റാ​ൻ​ലി​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി തു​ട​രു​മെ​ന്നു ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.

പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന അ​ർ​ച്ച​ന പ​ദ്മി​നി​യു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രേ ഫെ​ഫ്ക ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ അ​ർ​ച്ച​ന പ​ദ്മി​നി ഇ​യാ​ൾ ഇ​പ്പോ​ഴും സി​നി​മ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​പ​ണം സ​ത്യ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

പ​ഴ​യ ന​ട​പ​ടി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഷെ​റി​ൻ ഇ​പ്പോ​ഴും ജോ​ലി​യി​ൽ തു​ട​രു​ന്നു​ണ്ടോ​യെ​ന്നു വ്യ​ക്ത​ത​യി​ല്ല. ഉ​ണ്ടെ​ങ്കി​ൽ അ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts