തങ്ങളെ പേരു വിളിക്കാതെ നടിമാര്‍ എന്നുവിളിച്ചു എന്ന ഡബ്ലുസിസി അംഗങ്ങളുടെ പരാതി! മോഹന്‍ലാലിനെ തൂക്കിക്കൊല്ലണം; വനിതാ സംഘടനയുടെ പരാതിയ്‌ക്കെതിരെ പരിഹാസവുമായി കലാഭവന്‍ ഷാജോണ്‍

ശനിയാഴ്ച എണണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഡബ്ലുസിസി അംഗങ്ങള്‍ പറഞ്ഞ ഒട്ടനവധി പരാതികളില്‍ ഒന്നാണ് അമ്മ പ്രസിഡന്റായ മോഹന്‍ലാല്‍ തങ്ങളില്‍ മൂന്നു പേരെ പേരെടുത്ത് വിളിക്കാതെ നടിമാര്‍ എന്ന് വിളിച്ചു എന്നത്. അതിനെതിരെ നിരവധി പരിഹാസങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

നടിമാര്‍ എന്നുവിളിച്ച് മോഹന്‍ലാല്‍ അപമാനിച്ചെന്ന ഡബ്ല്യുസിസി പരാമര്‍ശത്തെ പരിഹസിച്ച് എത്തിയിരിക്കുകയാണിപ്പോള്‍ നടന്‍ കലാഭവന്‍ ഷാജോണും. രേവതി, പാര്‍വതി, പത്മപ്രിയ ഇവരെ നടിമാര്‍ എന്നുവിളിക്കുന്നത് വലിയ തെറ്റാണെന്നും ലാലേട്ടനെ തൂക്കിക്കൊല്ലണമെന്നുമാണ് ഷാജോണിന്റെ ആക്ഷേപഹാസ്യം.

ഫേസ്ബുക്കിലൂടെയാണ് ഷാജോണിന്റെ പരിഹാസം. കഴിഞ്ഞ ദിവസം ഡബ്ല്യുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അംഗങ്ങള്‍ അമ്മക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത്. സംഭവത്തില്‍ കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയാണെന്ന് ഡബ്ല്യൂസിസി ആരോപിച്ചു.

‘ആരോപണവിധേയനെ പുറത്താക്കും എന്ന് സംഭവത്തിന് പിന്നാലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം അമ്മ അറിയിച്ചിരുന്നു. ഇയാള്‍ ഇതുവരെ രാജിവെച്ചിട്ടില്ല. പ്രതിയെ പുറത്താക്കിയിട്ടില്ല. സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.

അമ്മ നേതൃത്വം തങ്ങളോട് കള്ളം പറഞ്ഞു. എന്താണ് അമ്മയുടെ ഉദ്ദേശ്യം? കുറച്ചുദിവസം ദിവസം മുന്‍പ് അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ നടിമാര്‍ എന്നുപറഞ്ഞ് അഭിസംബോധന ചെയ്തു. ഞങ്ങള്‍ മൂന്നുപേരുടെ പേരുപറയാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇത് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചെന്നും ഡബ്ല്യുസിസി ആരോപിച്ചിരുന്നു.

Related posts