റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ ജോ​ലി; കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനം നിർത്തിവച്ചു; രേഖാമൂലം എഴുതി നൽകണമെന്ന് സമരക്കാർ

തിരുവനന്തപുരം: റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ ജോ​ലി കു​ടും​ബ​ശ്രീ​യെ ഏ​ൽ​പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചുള്ള കെഎസ്ആർടിസി തൊഴിലാളി സംഘടനകളുടെ സമരം കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്നു. തിരുവനന്തപുരത്ത് തുടങ്ങിയ സമരം വടക്കൻ ജില്ലകളിലേക്കും കോട്ടയമുൾപ്പടെയുള്ള തെക്കൻ ജില്ലകളിലേക്കും വ്യാപിച്ചു. സമരത്തേത്തുടർന്ന് കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനം കെഎസ്ആർടിസി നിർത്തിവച്ചു.

എന്നാൽ, കുടുംബശ്രീ അംഗങ്ങളെ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ ജോ​ലി ഏൽപിക്കില്ലെന്ന് രേഖാമൂലം എഴുതി നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രശ്നപരിഹാരത്തിന് തൊ​ഴി​ൽ-​ഗ​താ​ഗ​ത മ​ന്ത്രി​മാ​രു​മാ​യി തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ഇന്ന് ച​ർ​ച്ച ന​ട​ത്തും.

Related posts