കോവിഡ് ഭീഷണിയില്‍ രാജ്യം നിയന്ത്രണത്തില്‍! കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ഭീ​ഷ​ണി നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. തോ​ട്ടം മേ​ഖ​ല​യ്ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ലോ​ക്ക്ഡൗ​ണ്‍ ഇ​ല്ല. തോ​ട്ടം മേ​ഖ​ല​യ്ക്കു പു​റ​മേ സു​ഗ​ന്ധ​വ്യ​ഞ്ജ​ന തോ​ട്ട​ങ്ങ​ൾ​ക്കും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു.

തെ​ങ്ങി​ൻ തോ​പ്പു​ക​ൾ​ക്കും ലോ​ക്ക്ഡൗ​ണ്‍ ബാ​ധ​ക​മ​ല്ല. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും സൊ​സൈ​റ്റി​ക​ൾ​ക്കും ഏ​പ്രി​ൽ 20നു​ശേ​ഷം പ്ര​വ​ർ​ത്തി​ക്കാം. നേ​ര​ത്തെ തോ​ട്ടം മേ​ഖ​ല​യെ കേ​ന്ദ്രം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നി​ല്ല.

ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ സാ​ന്പ​ത്തി​ക പാ​ക്കേ​ജും കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

അ​ഞ്ച് ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ് പ​രി​ഗ​ണ​ന​യി​ലെ​ന്നാ​ണ് വി​വ​രം. ചെ​റു​കി​ട വ്യ​വ​സാ​യം, കാ​ർ​ഷ മേ​ഖ​ല തു​ട​ങ്ങി​യ​വ​യെ പാ​ക്കേ​ജി​ൽ പ​രി​ഗ​ണി​ക്കും. കൂ​ടാ​തെ ആ​ദാ​യ നി​കു​തി ഇ​ള​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Related posts

Leave a Comment