ഹ​​ബാ​​സ്ത​​ന്നെ പ​​രി​​ശീ​​ലി​​പ്പി​​ക്കും

കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​രാ​​യ മോ​​ഹ​​ൻ ബ​​ഗാ​​നും ഐ​​എ​​സ്എ​​ൽ ചാ​​ന്പ്യന്മാരാ​​യ എ​​ടി​​കെ​​യും ല​​യി​​ച്ചു​​ണ്ടാ​​കു​​ന്ന ടീ​​മി​​നെ സ്പാ​​നി​​ഷു​​കാ​​ര​​നാ​​യ അ​ന്‍റോ​​ണി​​യോ ലോ​​പ്പ​​സ് ഹ​​ബാ​​സ് പ​​രി​​ശീ​​ലി​​പ്പി​​ക്കും.

എ​​ടി​​കെ​​യെ 2019-20 സീ​​സ​​ണ്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത് ഹ​​ബാ​​സ് ആ​​യി​​രു​​ന്നു. 2014ലെ ​​പ്ര​​ഥ​​മ ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ൽ എ​​ടി​​കെ (അ​​ന്ന് അ​​ത്‌ലറ്റി​​ക്കോ ഡി ​​കോ​​ൽ​​ക്ക​​ത്ത) കി​​രീ​​ടം നേ​​ടി​​യ​​തും ഹ​​ബാ​​സി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു.

മോ​​ഹ​​ൻ ബ​​ഗാ​​ൻ – എ​​ടി​​കെ ല​​യ​​ന​​ത്തി​​നു​​ശേ​​ഷ​​വും ഹ​​ബാ​​സ് പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് തു​​ട​​രു​​മെ​​ന്ന് എ​​ടി​​കെ ഉ​​ട​​മ​​യാ​​യ സ​​ഞ്ജീ​​വ് ഗോ​​യ​​ങ്ക​​യാ​​ണ് അ​​റി​​യി​​ച്ച​​ത്. ര​​ണ്ട് ക്ല​​ബ്ബു​​ക​​ളും കൂ​​ടി ല​​യി​​ച്ച് പു​​തി​​യ ക്ല​​ബ്ബാ​​കു​​ന്പോ​​ൾ എ​​ടി​​കെ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​രാ​​യ ആ​​ർ​​പി​​എ​​സ്ജി ഗ്രൂ​​പ്പി​​ന് (ആ​​ർ.​​പി. സ​​ഞ്ജീ​​വ് ഗോ​​യ​​ങ്ക) ഇ​​തി​​ൽ 80 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യും മോ​​ഹ​​ൻ ബ​​ഗാ​​ന് 20 ശ​​ത​​മാ​​ന​​വു​​മാ​​ണ്.

ഹ​​ബാ​​സ് പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് തു​​ട​​രു​​മെ​​ന്നു വ്യ​​ക്ത​​മാ​​യ​​തി​​നാ​​ൽ മോ​​ഹ​​ൻ ബ​​ഗാ​​നെ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ​​കൂ​​ടി ശേ​​ഷി​​ക്കേ ഐ ​​ലീ​​ഗ് കി​​രീ​​ട​​ത്തി​​ലേ​​ക്ക് കൈ​​പി​​ടി​​ച്ചു ന​​ട​​ത്തി​​യ സ്പാ​​നി​​ഷ് പ​​രി​​ശീ​​ല​​ക​​നാ​​യ കി​​ബു വി​​ക്കു​​ന​​യു​​ടെ വ​​ഴി​​യ​​ട​​ഞ്ഞു.

വി​​ക്കു​​ന മി​​ക​​ച്ച കോ​​ച്ചാ​​ണെ​​ന്നും എ​​ന്തു സം​​ഭ​​വി​​ക്കു​​മെ​​ന്ന് ഇ​​പ്പോ​​ൾ വ്യ​​ക്ത​​മാ​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നും സ​​ഞ്ജീ​​വ് ഗോ​​യ​​ങ്ക പ​​റ​​ഞ്ഞു. ജൂ​​ണ്‍ ഒ​​ന്നി​​നാ​​ണ് മോ​​ഹ​​ൻ ബ​​ഗാ​​ൻ – എ​​ടി​​കെ ല​​യ​​നം. ല​​യ​​ന​​ശേ​​ഷ​​വും ക്ല​​ബ്ബി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി തു​​ട​​രാ​​ൻ ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ന്ന് ഐ​​എ​​സ്എ​​ൽ കി​​രീ​​ട നേ​​ട്ട​​ത്തി​​നു​​ശേ​​ഷം ഹ​​ബാ​​സ് പ​​റ​​ഞ്ഞി​​രു​​ന്നു.

Related posts

Leave a Comment