അ​ക്ഷ​ര ന​ഗ​രി​ക്ക് അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളുമായി എംജി കലോത്സവത്തിന് നാളെ തി​ര​ശീ​ല ഉ​യ​രും; ന​ട​ൻ ഹ​രി​ശ്രീ അ​ശോ​ക​ൻ  ഉദ്ഘാടനം നിർവഹിക്കും

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന് നാ​ളെ തി​ര​ശീ​ല ഉ​യ​രും. ഇ​നി അ​ഞ്ചു നാ​ൾ അ​ക്ഷ​ര ന​ഗ​രി​ക്ക് അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ. നാ​ളെ വൈ​കു​ന്നേ​രം പ്ര​ധാ​ന വേ​ദി​യാ​യ തി​രു​ന​ക്ക​ര മൈ​താ​നി​യി​ൽ ന​ട​ൻ ഹ​രി​ശ്രീ അ​ശോ​ക​ൻ അ​ഞ്ചു നാ​ൾ നീ​ളു​ന്ന ക​ലോ​ത്സ​വ​ത്തി​ന് തി​രി തെ​ളി​ക്കു​ന്ന​തോ​ടെ ആ​ട്ട​വും പാ​ട്ടും അ​ഭി​ന​യ​വും നൃ​ത്ത​വു​മൊ​ക്കെ​യാ​യി വേ​ദി​ക​ൾ സ​ജീ​വ​മാ​കും. ഭാ​ര​തീ​യ സം​ഗീ​ത​ത്തി​ന്‍റെ വ​സ​ന്ത​കാ​ല​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ഒ​ട്ട​ന​വ​ധി പാ​ട്ടു​ക​ൾ കേ​ൾ​ക്കാം.

അ​ര​ങ്ങി​ൽ അ​ഭി​ന​യ​ത്തി​ന്‍റെ വി​സ്മ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കാ​ഴ്ച വ​യ്ക്കു​ന്ന​വ​രെ കാ​ണാം. പ്ര​ണ​യ​ത്തി​ന്‍റെ തീ​വ്ര​ത​യും വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യും വ​രി​ക​ളി​ൽ നി​റ​ച്ച ക​വി​ത​ക​ൾ കേ​ൾ​ക്കാം. താ​ര​ങ്ങ​ളാ​യ മി​യ, അ​നൂ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ നാ​ള​ത്തെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

അ​ല​ത്താ​ളം എ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ നി​ന്ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് പൊ​തു സ​മ്മേ​ള​നം. രാ​ത്രി ഏ​ഴു മ​ണി​യോ​ടെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

കോ​ട്ട​യ​ത്തെ വി​വി​ധ സ്കൂ​ളു​ക​ൾ അ​ട​ക്കം ഏ​ഴു വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. തി​രു​ന​ക്ക​ര മൈ​താ​ന​മാ​ണ് പ്ര​ധാന വേ​ദി. ബ​സേ​ലി​യ​സ് കോ​ള​ജ്, ബി​സി​എം കോ​ള​ജ്, സി​എം​എ​സ് കോ​ള​ജ്, ബി​സി​എം കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, ബ​സേ​ലി​യ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, സി​എം​എ​സ് കോ​ള​ജ് ഗ്രേ​റ്റ് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് വേ​ദി​ക​ൾ.

ആ​ദ്യ​ദി​നം ഒ​ന്നാം വേ​ദി​യാ​യ തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് തി​രു​വാ​തി​ര മ​ത്സ​രം അ​ര​ങ്ങേ​റും. സി​എം​എ​സ് കോ​ള​ജ് ഗ്രേ​റ്റ് ഹാ​ളി​ലെ ര​ണ്ടാം വേ​ദി​യി​ൽ മൂ​കാ​ഭി​ന​യ​വും മൂ​ന്നാം വേ​ദി​യാ​യ ബ​സേ​ലി​യ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ര​ള ന​ട​ന​വും ന​ട​ക്കും.

Related posts