“അ​ശാ​ന്ത’​ത്തി​നു നാ​ളെ തി​ര​ശീ​ല വീ​ഴും;  എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സി​നെ പിന്നിലാക്കി  മൂ​ന്നാം ദി​നം തേ​വ​ര എ​സ്എ​ച്ചി​ന്‍റെ തേ​രോ​ട്ടം

കൊ​ച്ചി: എം​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​നു നാ​ളെ തി​ര​ശീ​ല വീ​ഴാ​നി​രി​ക്കെ തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ന്‍റെ തേ​രോ​ട്ടം. ക​രു​ത്ത​രാ​യ മ​ഹാ​രാ​ജാ​സി​നെ​യും നി​ല​വി​ലെ ചാ​ന്പ്യൻമാ​രാ​യ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സി​നെ​യും പി​ന്നി​ലാ​ക്കി​യാ​ണു തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ന്‍റെ മു​ന്നേ​റ്റം.

ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന തേ​വ​ര എ​സ്എ​ച്ച് ഇ​ന്ന​ലെ മാ​ത്രം 30 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യാ​ണു കി​രീ​ട​പോ​രാ​ട്ട​ത്തി​ൽ വ​ൻ കു​തി​പ്പു ന​ട​ത്തി​യ​ത്. ഗ്രൂ​പ്പി​ന​ങ്ങ​ളി​ലും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും ഒ​രു പോ​ലെ മി​ക​വു പ്ര​ക​ടി​പ്പി​ച്ച എ​സ്എ​ച്ച് കോ​ള​ജ് 40 പോ​യി​ൻ​റു​മാ​യി എ​തി​രാ​ളി​ക​ളേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ഇ​ന്നു ന​ട​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം, ദ​ഫ്മു​ട്ട്, ശാ​സ്ത്രി​യ സം​ഗീ​തം മ​ത്സ​ര​ങ്ങ​ളും എ​സ്എ​ച്ചി​നു വി​ജ​യ പ്ര​തീ​ക്ഷ​യു​ള്ള ഇ​ന​ങ്ങ​ളാ​ണ്.

ര​ണ്ടാം ദി​നം ആ​ദ്യ​സ്ഥാ​നം പ​ങ്കി​ട്ട എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജും തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജും ഇ​ന്ന​ലെ ര​ണ്ടാം സ്ഥാ​ന​ത്താ​യി. 16 പോ​യി​ന്‍റു മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. 11 പോ​യി​ന്‍റു​ക​ളു​മാ​യി ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജും ആ​ലു​വ സെ​ൻ​റ് സേ​വ്യേ​ഴ്സ് കോ​ള​ജും മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. നി​ല​വി​ലെ ചാ​ന്പ്യ·ാ​രാ​യ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സി​ന് മൂ​ന്നാം ദി​ന​വും പ​ട്ടി​ക​യി​ലെ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്താ​നാ​യി​ല്ല.

പ​ത്തു പോ​യി​ന്‍റു​മാ​യി എ​സ്എ​ൻ​എം കോ​ള​ജ് മാ​ല്യ​ങ്ക​ര, അ​ക്വി​നാ​സ് കോ​ള​ജ് എ​ന്നി​വ​ർ​ക്കൊ​പ്പം നാ​ലാം സ്ഥാ​ന​ത്താ​ണ് സെ​ന്‍റ് തെ​രേ​സാ​സ്. ഒ​ന്പ​തു പോ​യി​ന്‍റു​ള്ള കൊ​ച്ചി​ൻ കോ​ള​ജാ​ണ് അ​ഞ്ചാ​മ​ത്. നാ​ലാം ദി​ന​മാ​യ ഇ​ന്ന് 17 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ക്കും. അ​വ​സാ​ന ദി​ന​മാ​യ നാ​ളെ അ​ഞ്ച് വേ​ദി​ക​ളി​ലാ​ണു മ​ത്സ​രം. വൈ​കി​ട്ട് ആ​റി​ന് ഒ​ന്നാം വേ​ദി​യാ​യ രാ​ജേ​ന്ദ്ര മൈ​താ​നി​യി​ലാ​ണു സ​മാ​പ​ന സ​മ്മേ​ള​നം.

Related posts