റാപ്പ് അല്ല, റേപ്പ്! വിദ്യാർഥിനികളെ മാനഭംഗപ്പെടുത്തിയ റാപ്പർമാർ മുങ്ങി; ബലാല്‍സംഗത്തിന് മുമ്പ് തങ്ങളെ മര്‍ദിച്ചതായി പെണ്‍കുട്ടികളുടെ മൊഴി

ബ്രി​ട്ടീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ റാ​പ്പ​ർ​മാ​ർ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി. ഇ​റ്റ​ലി​യി​ൽ മ​ത്തേ​ര പ്ര​വി​ശ്യ​യി​ലെ മാ​ർ​ക്കോ​ണി​യ ഡി ​പി​സ്റ്റി​സി​യി​ലെ ഒ​രു വി​ല്ല​യി​ൽ ന​ട​ന്ന പാ​ർ​ട്ടി​ക്കി​ടെ​യാ​ണ് സം​ഭ​വം.

ഏതാനം ആ​ഴ്ച മുന്പ് പു​റ​ത്തി​റ​ങ്ങി​യ സം​ഗീ​ത ആ​ൽ​ബ​ത്തി​ലെ റാ​പ്പ​ർ​മാ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പെ​ൺ​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് വി​ല്ല‍​യി​ൽ നി​ശാ​പാ​ർ​ട്ടി ന​ട​ന്ന​ത്.

ഫേ​സ്ബു​ക്കി​ലും വാ​ട്സ്ആ​പ്പി​ലും പാ​ർ​ട്ടി​യെ​ക്കു​റി​ച്ചു​ള​ള പ​ര​സ്യ​ങ്ങ​ളും വ​ന്നി​രു​ന്നു. ഇ​തു​ക​ണ്ടാ​ണ് പെ​ൺ​കു​ട്ടി​ക​ൾ നി​ശ​പാ​ർ​ട്ടി​ക്കെ​ത്തി​യ​ത്. ഇ​വി​ടെ വ​ച്ച് ത​ങ്ങ​ൾ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ പാ​നി​യം ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പെ​ൺ​കു​ട്ടി​ക​ൾ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി.

പി​ന്നീ​ട് അ​വ​രെ അ​ടു​ത്തു​ള്ള ഒ​രു വ​യ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടെ വ​ച്ച് റാ​പ്പ​ർ​മാ​ർ ഉു​ൾ​പ്പെ​ടു​ന്ന എ​ട്ടം​ഗ​സം​ഘം മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ഫോ​ണി​ൽ​ചി​ത്രീ​ക​രി​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ച്ചെ​ന്നും പെ​ൺ​കു​ട്ടി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ മി​ഷേ​ൽ മ​സീ​ലോ (23), ആ​ൽ​ബെ​ർ​ട്ടോ ലോ​പാ​ട്രി​യ​ല്ലോ (22), അ​ല​സ്സാ​ൻ​ഡ്രോ സു​ക്കാ​റോ (21), ഗ്യൂ​സെ​പ്പെ ഗാ​ർ​ഗാ​നോ (19) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. പോ​ലീ​സ് പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​വ​ർ വ​യ​ലി​ലേ​ക്ക് പോ​കു​ന്ന​ത് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

പോലീസുകാരന്‍റെ മകനും

പ്രാ​ദേ​ശി​ക റാ​പ്പ​ർ​മാ​രാ​യ മി​ഷേ​ൽ ലി​യോ​ൺ, എ​ജി​ഡി​യോ ആ​ൻ​ഡ്രി​യൂ​ലി എ​ന്നി​വ​രെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്. റെ​ഡ് മൈ​ക്ക​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​നാ​ണ്.

ബ​ലാ​ത്സം​ഗം ന​ട​ന്ന സ​മ​യ​ത്ത് റാ​പ്പ​ർ​മാ​ർ വി​ല്ല​യി​ലു​ണ്ടെ​ന്ന് പാ​ർ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സാ​ക്ഷി​ക​ൾ സ്ഥി​രീ​ക​രി​ച്ചു. അ​റ​സ്റ്റി​ലാ​യ നാ​ലു​പേ​രു​മാ​യി അ​വ​ർ അ​വി​ടെ​യെ​ത്തി​യ​താ​യി പ​റ​യു​ന്നു.

ബ​ലാ​ൽ​സം​ഗ​ത്തി​ന് മു​മ്പ് ത​ങ്ങ​ളെ മ​ർ​ദി​ച്ചി​രു​ന്ന​താ​യി ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ബ​ലാ​ത്സം​ഗ​ത്തെ ക്രൂ​ര​വും അ​ങ്ങേ​യ​റ്റ​ത്തെ ആ​ക്ര​മ​ണ​വു​മാ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശേ​ഷി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ത​ങ്ങ​ൾ ആ​രെ​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പെ​ൺ​കു​ട്ടി​ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ എ​ല്ലാ​മു​ണ്ടാ​യ​തെ​ന്നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.​ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും ഇ​പ്പോ​ഴും ഇ​റ്റ​ലി​യി​ൽ തു​ട​രു​ക​യാ​ണ്. കേ​സി​ൽ ഈ ​ആ​ഴ്ച ഫാ​സ്റ്റ് ട്രാ​ക്ക് ട്ര​യ​ൽ ന​ട​ക്കും.

Related posts

Leave a Comment