മെട്രോ ചിരിക്കും, സൂര്യനെ നോക്കി..! മെട്രോയ്ക്ക് ആ​വ​ശ്യ​മു​ള്ള വൈ​ദ്യ​തി മു​ഴു​വ​ന്‍ സൗ​രോ​ര്‍​ജ​ത്തി​ല്‍നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നി​ല​യി​ലേ​ക്ക് എത്തിക്കുമെന്ന് എംഡി


കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കൂ​ടു​ത​ല്‍ സൗ​രോ​ര്‍​ജം പ​ക​രു​ന്ന​തി​നാ​യി പു​തി​യ പവർ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടെ മൊ​ത്തം വൈ​ദ്യു​തി ആ​വ​ശ്യ​ത്തി​ന്‍റെ 42 ശ​ത​മാ​ന​വും സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​യാ​യി കെ​എം​ആ​ര്‍​എ​ല്‍ മാ​റി.

ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ പ​ര​മാ​വ​ധി​യും കൊ​ച്ചി മെ​ട്രോ​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം.

പ്ര​ധാ​ന​മാ​യും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ​തി​നാ​ല്‍ പാ​ര​മ്പ​ര്യേ​ത​ര ഊ​ര്‍​ജ ഉ​റ​വി​ട​ങ്ങ​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും കെ​എം​ആ​ര്‍​എ​ല്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ഭാവിയിൽ പ്രവർത്തനം മുഴുവൻ സൗരോർജത്തിൽ
മു​ട്ടം യാ​ര്‍​ഡി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​എം​ആ​ര്‍​എ​ല്‍ എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യാ​ണ് 824.1 കെ​ഡ​ബ്ലു​പി (​കി​ലോ വാ​ട്ട് പീ​ക്ക്) ശേ​ഷി​യു​ള്ള പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി മു​ഴു​വ​ന്‍ സൗ​രോ​ര്‍​ജ​ത്തി​ല്‍നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നി​ല​യി​ലേ​ക്കു ക​മ്പ​നി​യെ മാ​റ്റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റം​സ് ഡി.​കെ. സി​ന്‍​ഹ, ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​മാ​രാ​യ എ. ​മ​ണി​ക​ണ്ഠ​ന്‍, മി​നി ഛബ്ര, ​കെ. മ​ണി​വെ​ങ്ക​ട കു​മാ​ര്‍, സി. ​നീ​രീ​ക്ഷ്, സീ​നി​യ​ര്‍ ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​ന്‍.​എ​സ്. റെ​ജി, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ആ​ര്‍. രാ​ധി​ക തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്ര​തി​ദി​ന ഉ​ത്പാ​ദ​നം 30,000 യൂ​ണി​റ്റ്
പു​തി​യ പ്ലാ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി 8400 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് സൗ​രോ​ർ​ജ പാ​ന​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 3000 യൂ​ണി​റ്റ് വൈ​ദ്യു​തി ഇ​വി​ടെനി​ന്നു മാ​ത്രം ഉ​ത്പാ​ദി​പ്പി​ക്കാം. ഇ​തോ​ടെ കൊ​ച്ചി മെ​ട്രോ​യു​ടെ പ്ര​തി​ദി​ന സോ​ളാ​ര്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം 30,000 യൂ​ണി​റ്റാ​യി ഉ​യ​രും. 3.1 എം​ഡ​ബ്ലു​പി ശേ​ഷി​യു​ള്ള പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഏ​പ്രി​ലോ​ടെ ക​മ്മീ​ഷ​ന്‍ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ നി​ര്‍​മാ​ണ​ശേ​ഷി 11.2 എം​ഡ​ബ്ലു​പി ആ​യി ഉ​യ​രും.ട്രെ​യി​ന്‍പാ​ള​ത്തി​നു മു​ക​ളി​ല്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ച് സോ​ളാ​ര്‍ വൈ​ദ്യു​തി ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഉ​ത്പാ​ദി​പ്പി​ച്ചു തു​ട​ങ്ങി​യ​ത് കൊ​ച്ചി മെ​ട്രോ​യാ​ണ്.

2018ലാ​ണ് 2.670 എം​ഡ​ബ്ലു​പി ശേ​ഷി​യു​ള്ള ആ​ദ്യ പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. 2.719 എം​ഡ​ബ്ലു​പി ശേ​ഷി​യു​ള്ള ര​ണ്ടാ​മ​ത്തെ പ്ലാ​ന്‍റ് 2019ലും ​പി​ന്നീ​ട് 1.9 എം​ഡ​ബ്ലു​പി ശേ​ഷി​യു​ള്ള മ​റ്റൊ​രു പ്ലാ​ന്‍റും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

Related posts

Leave a Comment