നി​ല​വി​ല്‍ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ങ്കി​ലും..! ക​രി​പ്പൂ​രി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്കു​ള​ള അനുമതി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന് ശേ​ഷം‍?

സ്വ​ന്തം ലേ​ഖ​ക​ന്‍

കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​രി​ല്‍ വ​ലി​യ വി​മാ​ന സ​ര്‍​വീ​സു​ക​ളു​ടെ അ​നു​മ​തി അ​പ​ക​ട​ത്തി​ല്‍ പെ​ട്ട വി​മാ​ന​ത്തി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് വ​ന്ന​തി​ന് ശേ​ഷം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന.​

ക​രി​പ്പൂ​രി​ല്‍ ദുബായി വി​മാ​നം അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സം എ​ട്ട് മു​ത​ലാ​ണ് വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

നി​ല​വി​ല്‍ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ങ്കി​ലും വി​മാ​നാപ​ക​ട റി​പ്പോ​ര്‍​ട്ടി​ന് ശേ​ഷ​മു​ള​ള പ​രി​ശോ​ധ​ന​ക​ളും ഐഎ​ല്‍എ​സ് പു​ന​ര്‍ നി​ര്‍​മാ​ണ​വും ക​ഴി​ഞ്ഞ് അ​നു​മ​തി ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന.

​വി​മാ​ന അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട് ത​ക​ര്‍​ന്ന റ​ണ്‍​വേ​യു​ടെ കി​ഴ​ക്ക് ഭാ​ഗ​ത്തു​ള​ള ഐഎ​ല്‍എ​സി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്.​ ഇ​തി​ന് ശേ​ഷം വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കാ​നാ​ണ് ഡിജി​സി​എ ഒ​രു​ങ്ങു​ന്ന​ത്.​

ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം എ​യ​ര്‍​പോ​ര്‍​ട്ട് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എംപി യു​ടെ നേ​തൃ​ത്തി​ല്‍ ഡൽഹിയി​ല്‍ വ​കു​പ്പ് മ​ന്ത്രി​മാ​രെ കാ​ണു​ന്നു​ണ്ട്.

ജ​നു​വ​രി​യോ​ടെ​യാ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന അ​പ​ക​ട റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​രി​ക.​ അ​ഞ്ചു മാ​സം കൊ​ണ്ട് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​യ​ര്‍​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ (എഎ​ഐബി)​യോ​ട് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.​

അ​പ​ക​ട​ത്തി​ല്‍പ്പെട്ട വി​മാ​ന​ത്തി​ന്‍റെ ഡി​ജി​റ്റ​ല്‍ ഫ്‌​ളൈ​റ്റ് ഡാ​റ്റാ റിക്കാര്‍​ഡ് (​ഡി​എ​ഫ്ഡി​ആ​ര്‍),കോ​ക്പി​റ്റ് വോ​യ്‌​സ് റിക്കാര്‍​ഡ്(​സിവിആ​ര്‍)​എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന ലാ​ബി​ല്‍ പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്.​ ഇ​വ​യു​ടെ പ​രി​ശോ​ധ​നയ്​ക്ക് ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പൂ​ര്‍​ത്തി​യാ​വു​ക.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി എ​യ​ര്‍​ലെ​ന്‍​സി​ന്‍റെ വ​ലി​യ വി​മാ​നം അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ഡിജിസിഎ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​ത് നി​ഷേ​ധി​ച്ചി​രു​ന്നു.​ ഈ മാ​സം 14ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന സ​ര്‍​വീ​സു​ക​ള്‍​ക്കാ​ണ് അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​ത്.​

ക​രി​പ്പൂ​രി​ല്‍ 2015 ഏ​പ്രി​ല്‍ വ​രെ 30 വ​രെ വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു.​പി​ന്നീ​ട് റ​ണ്‍​വേ റീ-​കാ​ര്‍​പ്പ​റ്റി​ംഗ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്കു​ള​ള അ​നു​മ​തി നി​ര്‍​ത്തി​യ​ത്.​

റ​ണ്‍​വേ റീ-​കാ​ര്‍​പ്പ​റ്റി​ംഗ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​ന് ശേ​ഷം 2018 ഡി​സം​ബ​റി​ലാ​ണ് പി​ന്നീ​ട് സൗദി എ​യ​ര്‍​ലെ​ന്‍​സി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്.​

ശേഷം എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ജെ​മ്പോ​യും സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു.​വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ് മു​ട​ങ്ങി​യ​തോ​ടെ ജി​ദ്ദ​യി​ല്‍ നി​ന്ന് നേ​രി​ട്ട് ക​രി​പ്പൂ​രി​ലേ​ക്ക് സ​ര്‍​വീ​സു​ക​ളി​ല്ലാ​തെ​യാ​യി.

Related posts

Leave a Comment