ആരും പേടിക്കേണ്ട! കോ​ഴി​യി​ൽ കൊ​റോ​ണ​യി​ല്ല; പൊ​തു​വേ​ദി​യി​ൽ മന്ത്രിമാര്‍ കോ​ഴി​ക്കാ​ല്‍ ക​ടി​ച്ചു

ഹെ​ദ​രാ​ബാ​ദ്: പൊ​തു​വേ​ദി​യി​ൽ കോ​ഴി ക​ഴി​ച്ചു തെ​ല​ങ്കാ​ന മ​ന്ത്രി​മാ​ർ. കോ​ഴി മാം​സം, മു​ട്ട എ​ന്നി​വ​യി​ലൂ​ടെ വൈ​റ​സ് ബാ​ധി​ക്കു​മെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണു മ​ന്ത്രി​മാ​ർ പൊ​തു​വേ​ദി​യി​ൽ നി​ര​ന്നു​നി​ന്നു കോ​ഴി ക​ഴി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഒ​രു പൊ​തു ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ പ​ര​സ്യ​മാ​യു​ള്ള ചി​ക്ക​ൻ ക​ഴി​ക്ക​ൽ. മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ മ​ക​ൻ കൂ​ടി​യാ​യ മ​ന്ത്രി കെ.​ടി. രാ​മ​റാ​വു, മ​ന്ത്രി​മാ​രാ​യ എ​ത്ത​ല രാ​ജേ​ന്ദ്ര​ൻ, ത​ല​സ​നി ശ്രീ​നി​വാ​സ് യാ​ദ​വ് എ​ന്നി​വ​ർ കോ​ഴി​യെ ക​ഴി​ച്ച മ​ന്ത്രി​മാ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ചി​ക്ക​ൻ, മു​ട്ട എ​ന്നി​വ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ വൈ​റ​സ് ബാ​ധ​യു​ണ്ടാ​കു​മെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും ഇ​ന്ത്യ​യി​ൽ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

ചി​ക്ക​ൻ, മു​ട്ട എ​ന്നി​വ ക​ഴി​ച്ചാ​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ക്കു​മെ​ന്നു വ​ലി​യ തോ​തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ കോ​ഴി ക​ഴി​ക്ക​ൽ.

ചൈ​ന​യി​ലെ വു​ഹാ​നി​ലു​ള്ള സീ​ഫു​ഡ് മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണു കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്ന​തെ​ന്നാ​ണു സം​ശ​യി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണ​മി​ല്ല.

കൊ​റോ​ണ ബാ​ധി​ച്ചു ലോ​ക​ത്താ​ക​മാ​നം 2800 പേ​ർ മ​രി​ച്ചെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. 83,000-ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്കു കൊ​റോ​ണ ബാ​ധി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment