മി​​ന്നി​​ച്ചു മിന്നു..! രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് അ​​ര​​ങ്ങേ​​റ്റം വി​​ക്ക​​റ്റ് നേ​​ട്ട​​ത്തി​​ലൂ​​ടെ; ചരിത്രത്തിൽ ഇടം നേടി മ​​ല​​യാ​​ളി താ​​രം മി​​ന്നു

മ​​ത്സ​​ര പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​ത്ത​​ര​​മാ​​യി വ​​യ​​നാ​​ട് ഊ​​രു​​നി​​വാ​​സി​​യാ​​യ മി​​ന്നു മ​​ണി​​യു​​ടെ പേ​​ര് ഇ​​നി ആ​​ളു​​ക​​ൾ പ​​ഠി​​ക്കും, എ​​ഴു​​തും…

സ്വ​​ന്തം പേ​​ര് ഓ​​ട്ടോ​​ഗ്രാ​​ഫാ​​യും മ​​ത്സ​​ര പ​​രീ​​ക്ഷ​​ക​​ളി​​ലെ ഉ​​ത്ത​​ര​​മാ​​യും മാ​​റു​​ക​​യെ​​ന്ന​​ത്ര ഉ​​യ​​ര​​ത്തി​​ലാ​​ണ് വ​​യ​​നാ​​ട് മാ​​ന​​ന്ത​​വാ​​ടി ഒ​​ണ്ട​​യ​​ങ്ങാ​​ടി കൈ​​പ്പാ​​ട്ട് മാ​​വും​​ക​​ണ്ടി മ​​ണി-​​വ​​സ​​ന്ത ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​യ മി​​ന്നു എ​​ത്തി​​നി​​ൽ​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​നാ​​യി അ​​ര​​ങ്ങേ​​റു​​ന്ന ആ​​ദ്യ മ​​ല​​യാ​​ളി വ​​നി​​താ താ​​രം എ​​ന്ന ച​​രി​​ത്ര​​നേ​​ട്ടം മി​​ന്നു മ​​ണി സ്വ​​ന്ത​​മാ​​ക്കി.

ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ ക​​ളി​​ച്ചാ​​ണ് ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​രി​​യാ​​യ മി​​ന്നു​​വി​​ന്‍റെ രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം.

അ​​തോ​​ടെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ മി​​ന്നു​​വി​​ന്‍റെ അ​​ഭി​​മാ​​ന നേ​​ട്ട​​ത്തി​​ൽ ആ​​ഹ്ലാ​​ദം പ​​ങ്കു​​വ​​ച്ചു. അ​​തെ, കേ​​ര​​ള​​ത്തി​​നും മ​​ല​​യാ​​ളി​​ക​​ൾ​​ക്കു​​മി​​ത് അ​​ഭി​​മാ​​ന മു​​ഹൂ​​ർ​​ത്തം.

ഇ​​ന്ത്യ​​ക്കാ​​യു​​ള്ള അ​​ര​​ങ്ങേ​​റ്റം വി​​ക്ക​​റ്റ് നേ​​ട്ട​​ത്തി​​ലൂ​​ടെ​​യാ​​ണ് മി​​ന്നു മ​​ണി ആ​​ഘോ​​ഷി​​ച്ച​​ത്. 3-0-21-1 എ​​ന്ന​​താ​​യി​​രു​​ന്നു ഓ​​ഫ് സ്പി​​ന്ന​​റാ​​യ മി​​ന്നു​​വി​​ന്‍റെ ബൗ​​ളിം​​ഗ്.

ച​​രി​​ത്ര നി​​മി​​ഷം

ടോ​​സി​​നു മു​​ന്പ് ഇ​​ന്ത്യ​​ൻ ടീം ​​അ​​ര​​ങ്ങേ​​റ്റം മി​​ന്നു മ​​ണി ഉ​​റ​​പ്പി​​ച്ചു. ഇ​​ന്ത്യ​​ൻ വ​​നി​​താ സൂ​​പ്പ​​ർ താ​​രം സ്മൃ​​തി മ​​ന്ദാ​​ന​​യു​​ടെ കൈ​​യി​​ൽ​​നി​​ന്ന് ക്യാ​​പ് സ്വീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു മി​​ന്നു മ​​ണി ത​​ന്‍റെ രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ടോ​​സി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ജ​​ഴ്സി​​യ​​ണി​​ഞ്ഞ് മി​​ന്നു മൈ​​താ​​ന​​ത്തേ​​ക്ക്.

മി​​ന്നു​​വി​​നൊ​​പ്പം ആ​​ന്ധ്ര​​പ്ര​​ദേ​​ശു​​കാ​​രി​​യാ​​യ അ​​നു​​ഷ ബ​​റേ​​ഡി​​യും ഇ​​ന്ന​​ലെ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി. അ​​നു​​ഷ​​യ്ക്ക് ദേ​​ശീ​​യ ടീം ​​ക്യാ​​പ് ന​​ൽ​​കി​​യ​​ത് ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റാ​​യി​​രു​​ന്നു.

നാ​​ലാം പ​​ന്തി​​ൽ വി​​ക്ക​​റ്റ്

ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യ നാ​​ല് ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ബം​​ഗ്ലാ​​ദേ​​ശ് വ​​നി​​ത​​ക​​ൾ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 16 റ​​ണ്‍​സ് എ​​ടു​​ത്തു.

ദീ​​പ്തി ശ​​ർ​​മ എ​​റി​​ഞ്ഞ നാ​​ലാം ഓ​​വ​​റി​​നു​​ശേ​​ഷം ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ പ​​ന്ത് ഏ​​ൽ​​പ്പി​​ച്ച​​ത് മി​​ന്നു മ​​ണി​​യെ. ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ടീ​​മി​​നാ​​യി മി​​ന്നു എ​​റി​​ഞ്ഞ ആ​​ദ്യ പ​​ന്തി​​ൽ ബം​​ഗ്ലാ​​ദേ​​ശ് ഓ​​പ്പ​​ണ​​ർ ഷാ​​തി റാ​​ണി ഒ​​രു റ​​ണ്ണെ​​ടു​​ത്തു.

Related posts

Leave a Comment