വായ്പാവിതരണത്തിലെ ക്രമക്കേട് :അന്വേഷണം തുടങ്ങി

KKD-RUPEESപത്തനാപുരം: എസ്എന്‍ഡിപി യോഗം പത്തനാപുരം യൂണിയന്‍ മൈക്രോ ഫിനാന്‍സ് വായ്പാ വിതരണത്തില്‍ ക്രമക്കേടുകള്‍ നടത്തിയതായും   ലക്ഷക്കണക്കിന് രൂപ സര്‍വീസ് ചാര്‍ജിനത്തില്‍ ഭാരവാ ഹികള്‍ പിരിച്ചെടുത്തതായുമുള്ള പരാതിയെതുടര്‍ന്ന് അന്വേഷണം തുടങ്ങി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂണിയനില്‍പ്പെട്ട ചിലര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെതുടര്‍ന്നാണ് അന്വേഷണം .  ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി  മുഖ്യമന്ത്രി ജില്ലാ റൂറല്‍ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ്  പത്തനാപുരം സി ഐഅന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി യൂണിയന്‍ ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ , വനിതാ സംഘം യൂണിയന്‍ ഭാരവാഹികള്‍ എന്നിവരെ ഓഫീസില്‍ വിളിച്ചു വരുത്തി സി ഐ റജിയുടെ നേതൃത്വത്തില്‍ മൊഴികള്‍ രേഖപ്പെടുത്തി തുടങ്ങി. മൈക്രോ ഫിനാന്‍സ് ഗ്രൂപ്പുകളിലെ ഓരോ അംഗങ്ങളില്‍ നിന്നും 1000 രൂപമുതല്‍ 2000 രൂപവരെ വാങ്ങിയതായി ചൂണ്ടിക്കാട്ടിയാണ്  പരാതികള്‍ മുഖ്യമന്ത്രി അടക്കമുളളവര്‍ക്ക് നല്‍കിയിരിക്കുന്നത് .ഒരു ഗ്രൂപ്പില്‍ 15 മുതല്‍ 20 അംഗങ്ങള്‍ വരെയാണുള്ളത്.ഇവരില്‍ നിന്നായി അഞ്ച് ലക്ഷത്തോളം രൂപ യൂണിയന്‍ ഭാരവാഹികളും വനിതാ സംഘവും  പിരിച്ചെടുത്തതായാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇത്തരത്തിലുള്ള അന്‍പതോളം ഗ്രൂപ്പുകള്‍ക്കായി  പത്തനാപുരത്ത് രണ്ട് കോടിയോളം രൂപനല്‍കുന്നതിന്റെ വിതരണ ഉദ്ഘാടനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. മുന്‍ വര്‍ഷങ്ങളില്‍ 15 പേരടങ്ങുന്ന ഒരു ഗ്രൂപ്പില്‍ നിന്നും 1000 രൂപ മാത്രമാണ് വാങ്ങിയത് .സമീപത്തെ മറ്റ് യൂണിയനുകളില്‍  വായ്പാ വിതരണത്തിന് ഒരു രൂപപോലും വാങ്ങാത്തപ്പോഴാണ്  13000 രൂപ മുതല്‍ 20000 വരെ വാങ്ങി യിരിക്കുന്നത് .എന്നാല്‍ ആരോപണങ്ങള്‍ ശരിയല്ലെന്നും യൂണിയന്‍ പ്രവര്‍ത്തനം തടസപ്പെട്ടുത്തുവാനുളള ശ്രമമാണിതെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

Related posts