ദുരൂഹത തുടരുന്നു..! നെ​ല്ലി​യാമ്പ​തി വ​ന​ത്തി​ൽ കാ​ണാ​താ​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല; പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

നെ​ല്ലി​യാ​ന്പ​തി: സീ​താ​ർ​കു​ണ്ട് വ്യൂ​പോ​യി​ന്‍റ് പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് സ്കൂ​ട്ട​ർ നി​ർ​ത്തി പി​ന്നീ​ട് കാ​ണാ​താ​യ യു​വാ​വി​നെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജ​ൻ പ​ണി​ക്ക​രു​ടെ മ​ക​ൻ രാ​കേ​ഷി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തീ​ർ​ക്കാ​ൻ പോ​ലീ​സി​ന് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

എ​റ​ണാ​കു​ള​ത്തെ ഷോ​പ്പിം​ഗ് മാ​ളി​ൽ ക​ണ്ടെ​ന്ന രാ​കേ​ഷി​ന്‍റെ സു​ഹൃ​ത്ത് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ല്ല. മൊ​ബൈ​ൽ സ്വി​ച്ച്ഓ​ഫ് ആ​യ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഡോ​ഗ്സ്ക്വാ​ഡ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വ​ന​ത്തി​ൽ പോ​യെ​ന്ന സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. 2015 ജൂ​ലൈ​യി​ൽ പാ​ട​ഗി​രി സ്വ​ദേ​ശി​യാ​യ കാ​ളി​യ​പ്പ​ന്‍റെ മ​ക​ൻ നാ​ഗ​രാ​ജ് (23) എ​ന്ന യു​വാ​വി​നെ​യും കാ​ണാ​താ​യി​രു​ന്നു. ഇ​യാ​ളെ​യും നാ​ളി​തു​വ​രെ ക​ണ്ടെ​ത്ത​നാ​യി​ട്ടി​ല്ല.

Related posts