എത്തും പിടിയുമില്ലാതെ പോലീസ്..! കുമ്മനം അറുപറയിൽനിന്ന് ദമ്പതികളെ കാണാതായ സംഭവം; തെരച്ചിൽ തുടരുന്നു

കോ​ട്ട​യം: ദു​രൂ​ഹ​ത ഒ​ഴി​യാ​തെ ദ​മ്പ​തി​ക​ളു​ടെ തി​രോ​ധാ​നം. കു​മ്മ​നം അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷി​മും(42) ഭാ​ര്യ ഹ​ബീ​ബ​യും (37) കാ​ണാ​താ​യ ​സം​ഭ​വം ദു​രൂ​ഹ​ത​യി​ലേ​ക്കു നീ​ങ്ങു​ന്നു.അ​ന്വേ​ഷ​ണ​ത്തി​ൽ ദ​ന്പ​തി​ക​ളെ​പ്പ​റ്റി സൂ​ച​ന​യൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​രു​വ​രും മാ​റി നി​ൽ​ക്കു​ന്ന​താ​ണോ വെ​ള്ള​ത്തി​ൽ വീ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണോ​യെ​ന്നു സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​വാ​സി​ക​ൾ​ക്ക് അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ല. ഏ​താ​നും പേ​രു​ടെ മൊ​ഴി​യി​ൽ വൈ​രു​ധ്യമു​ള്ള​ത് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

സ​മീ​പ​വാ​സി​ക​ളി​ൽ ചി​ല​ർ ഇ​വ​രു​ടെ തി​രോ​ധാ​ന​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പു​റ​ത്തു​നി​ന്നു ​ഭ​ക്ഷ​ണം വാ​ങ്ങി​വ​രാ​മെ​ന്നു പ​റ​ഞ്ഞു ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​ന് രാ​ത്രി ഒ​ന്പ​തി​നു വീ​ട്ടി​ൽ​നി​ന്നു കാ​റി​ൽ പു​റ​ത്തേ​ക്കു​പോ​യ ദ​ന്പ​തി​ക​ൾ പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും തു​ന്പൊ​ന്നും ല​ഭി​ച്ചി​ല്ല.

തി​രോ​ധാ​ന​വും കേ​സ് അ​ന്വേ​ഷ​ണ​വും ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും തു​ന്പൊ​ന്നും ല​ഭി​ക്കാ​ത്ത​തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നൊ​പ്പം ബ​ന്ധു​ക്ക​ളും വ​ലി​യ​ നി​രാ​ശ​യി​ലാ​ണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴ​ത്ത​ങ്ങാ​ടി ആ​റ്റി​ലും കൈ​ തോ​ടു​ക​ളി​ലും നേ​വി​യു​ടെ സം​ഘ​വും മു​ന്പു തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ മു​ത​ൽ വീ​ണ്ടും ഹ​മ്മിം​ഗ്ബേ​ർ​ഡ് എ​ന്ന സ്വ​കാ​ര്യ ഡി​റ്റ​ക്ടീ​വ് ഏ​ജ​ൻ​സി​യും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​ണ്.

ഇ​ന്ന​ലെ കു​മ​ര​കം ബോ​ട്ട് ജെ​ട്ടി മു​ത​ൽ ചു​ങ്കം​വ​രെ​യാ​ണു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ന്നു രാ​വി​ലെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള കൊ​ടു​രാ​റ്റി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ക​ൾ ന​ട​ക്കു​ന്ന​ത്.

Related posts