ഒരുനാൾ അവൻ വരും..! സുഹൃത്തിനോടൊപ്പം പുറത്തുപോയ മകന്‍റെ വരവും കാത്ത് പ്രതീക്ഷയോടെ അച്ഛനും അമ്മയും; ഏഴുവർഷമായ കാത്തിരിപ്പിനെക്കുറിച്ച് അച്ഛൻ രവി പറയുന്നതിങ്ങനെ…

കോ​ട്ട​യം:  2011 ഫെ​ബ്രു​വ​രി എ​ട്ടി​നു രാ​ത്രി 7.30നാ​ണു അ​നീ​ഷ് കു​മാ​റി(30)​നെ കാ​ണാ​താ​കു​ന്ന​ത്. കോ​ട്ട​യം തി​രു​ന​ക്ക​ര സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ബു​ക്ക് സ്റ്റാ​ൾ ന​ട​ത്തു​ന്ന ര​വി​യുടെയും ഭാ​ര്യ സു​ശീ​ല​യുടെയും മകനാണ് അനീഷ് കുമാർ. കോ​ട്ട​യം:  2011 ഫെ​ബ്രു​വ​രി എ​ട്ടി​നു രാ​ത്രി 7.30നാ​ണു അ​നീ​ഷ് കു​മാ​റി(30)​നെ കാ​ണാ​താ​കു​ന്ന​ത്. കോ​ട്ട​യം തി​രു​ന​ക്ക​ര സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ബു​ക്ക് സ്റ്റാ​ൾ ന​ട​ത്തു​ന്ന ര​വി​യുടെയും ഭാ​ര്യ സു​ശീ​ല​യുടെയും മകനാണ് അനീഷ് കുമാർ.

മകനെ നഷ്ടപ്പെടുന്പോൾ തി​രു​ന​ക്ക​ര യൂ​ണി​യ​ൻ ക്ല​ബി​നു സ​മീ​പ​ത്താ​ണു ഇ​വ​ർ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി​യി​ൽ വീ​ട്ടി​ൽ വ​ന്ന സു​ഹൃ​ത്തി​നൊ​പ്പ​മാ​ണു അ​നീ​ഷ് പു​റ​ത്തേ​ക്കു പോ​യ​ത്. പീ​ന്നി​ടു തി​രി​ച്ചെ​ത്താ​ത്ത മ​ക​നു വേ​ണ്ടി​യു​ള്ള ര​വി​യു​ടെ അ​ന്വേ​ഷ​ണം ഇ​ന്നും തു​ട​രു​ക​യാ​ണ്. രാ​ത്രി​യി​ൽ മ​ക​ന്‍റെ പ​രി​ച​യ​ക്കാ​ര​നും മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വു​മാ​യി​രു​ന്ന​യാ​ൾ ര​വി​യു​ടെ വീ​ട്ടി​ൽ എ​ത്തു​ക​യും ഇ​രു​വ​രും ഒ​രു​മി​ച്ചു പു​റ​ത്തേ​ക്കി​റ​ങ്ങി​പ്പോ​വു​ക​യു​മാ​യി​രു​ന്നു. അ​തി​നു ശേ​ഷം ഇ​ന്നു​വ​രെ അ​നീ​ഷ് തി​രി​ച്ചു​വ​ന്നി​ട്ടി​ല്ല.

മ​ക​നെ കാ​ണാ​താ​യ​തി​ന്‍റെ ര​ണ്ടാ​മ​ത്തെ ദി​വ​സം രാ​വി​ലെ ര​വി കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. അ​നീ​ഷി​നെ​ കൂട്ടി​ക്കൊ​ണ്ടു​പോ​യ സു​ഹൃ​ത്തി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും സം​ഭ​വ ദി​വ​സം രാ​ത്രി പ​ത്തു​മ​ണി ആ​യ​പ്പോ​ൾ ത​ന്നെ അ​നീ​ഷ് തി​രി​ച്ചു വീ​ട്ടി​ലേ​ക്കു പോ​യി എ​ന്നാ​ണു സു​ഹൃ​ത്ത് പ​റ​യു​ന്ന​ത്.  കാ​ണാ​താ​കു​ന്പോ​ൾ അ​നീ​ഷ് കോ​ട്ട​യ​ത്ത് തി​രു​ന​ക്ക​ര അ​ന്പ​ല​ത്തി​ന​ടു​ത്ത് ജ്യൂ​സ് ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു. സാ​ന്പ​ത്തി​ക​മാ​യി ഒ​രു പ​രാ​ധീ​ന​ത​യും ത​ന്‍റെ മ​ക​നി​ല്ലാ​യി​രു​ന്നു​വെ​ന്നു ര​വി പ​റ​യു​ന്നു.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി കൂ​ടി​യാ​യി​രു​ന്നു അ​നീ​ഷ്. ര​വി കൊ​ടു​ത്ത പ​രാ​തി വ്യാ​ജ​മാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. രാ​ത്രി അ​നീ​ഷ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. എ​ന്നാ​ൽ മ​ക​ൻ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു വ​ന്നി​ട്ടി​ല്ലെ​ന്ന് ര​വി ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു.  വീ​ട്ടി​ൽ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ള​രെ ന​ല്ല കു​ടും​ബാ​ന്ത​രീ​ക്ഷം ത​ന്നെ​യാ​യി​രു​ന്നു. എ​ന്തു പ്ര​ശ്ന​മു​ണ്ടാ​യാ​ലും എ​വി​ടെ​പ്പോ​യാ​ലും അ​വ​ൻ അ​മ്മ​യോ​ട് പ​റ​യു​മാ​യി​രു​ന്നു. അ​മ്മ അ​റി​യാ​ത്ത പ്ര​ശ്ന​ങ്ങ​ളോ ര​ഹ​സ്യ​ങ്ങ​ളോ അ​വ​ന് ഇ​ല്ലാ​യി​രു​ന്നു.തു​ട​ക്കം മു​ത​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ശ​രി​യാ​യ രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​മ​ല്ല ഉ​ണ്ടാ​യ​തെ​ന്ന് ര​വി പ​റ​യു​ന്നു.

പ​രാ​തി ന​ൽ​കാ​ൻ മാ​ത്ര​മേ ര​വി​ക്ക് സ​മ​യ​മു​ണ്ടാ​യി​ട്ടു​ള്ളു. അ​നീ​ഷി​ന്‍റെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​താ​യ​പ്പോ​ൾ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഫ​യ​ൽ ചെ​യ്തു. കോ​ട​തി ര​വി​ക്ക് അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വാ​ണ് ന​ൽ​കി​യ​തെ​ങ്കി​ലും കേ​സ് ഇ​തു​വ​രെ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

ഒ​ടു​വി​ൽ മാ​സ​ങ്ങ​ൾ​ക്കു എ​ൻ. രാ​മ​ച​ന്ദ്ര​ൻ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫാ​യി​രു​ന്ന​പ്പോ​ൾ അ​നീ​ഷി​ന്‍റെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി സ്പെ​ഷ​ൽ ടീ​മി​നെ നി​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​മ​ര​ക​ത്തു നി​ന്നും ദ​ന്പ​തി​ക​ളെ കാ​ണാ​താ​യ​തോ​ടെ സ്പെ​ഷ​ൽ ടീം ​അ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു തി​രി​ഞ്ഞു. എന്നെങ്കിലുമൊരുനാൾ തങ്ങളുടെ മകൻ തങ്ങളെത്തേടി എത്തുമെന്ന പ്രതീ ക്ഷയിൽ തന്നെയാണ് രവിയും ഭാര്യയും ഒാരോ ദിവസവും കഴിയുന്നത്.

Related posts