ഏ​ഷ്യ​ൻ ക​പ്പി​ൽ പു​ത്ത​ൻ സൂ​ര്യോ​ദ​യം; ജ​പ്പാ​നെ ത​ക​ർ​ത്ത് ഖ​ത്ത​ർ ജേ​താ​ക്ക​ൾ

അ​ബു​ദാ​ബി: എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പി​ൽ പു​ത്ത​ൻ സൂ​ര്യോ​ദ​യം. അ​ഞ്ചാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ജ​പ്പാ​നെ ത​ക​ർ​ത്ത് ഖ​ത്ത​ർ ക​ന്നി​ക്കി​രീ​ടം ചൂ​ടി. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഖ​ത്ത​റി​ന്‍റെ ജ​യം.

12-ാം മി​നി​റ്റി​ൽ ആ​ൽ മു​ഈ​സ് അ​ലി​യാ​ണ് ഖ​ത്ത​റി​നു ലീ​ഡ് ന​ൽ​കി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ലി​യു​ടെ ഒ​ന്പ​താം ഗോ​ളാ​യി​രു​ന്നു അ​ത്. 15 മി​നി​റ്റി​നു​ശേ​ഷം ഖ​ത്ത​ർ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. അ​ബ്ദു​ൽ അ​സീ​സ് ഹ​തീം ലോം​ഗ് റേ​ഞ്ച​റി​ലൂ​ടെ ജ​പ്പാ​ൻ വ​ല കു​ലു​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി​യി​ൽ മി​ക​ച്ച തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ ജ​പ്പാ​ൻ 69-ാം മി​നി​റ്റി​ൽ മി​നാ​മി​നോ​യി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കി. എ​ന്നാ​ൽ ഖ​ത്ത​റി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് 83-ാം മി​നി​റ്റി​ൽ അ​ക്രം അ​ഫി​ഫ് കീ​രീ​ട​മു​റ​പ്പി​ച്ചു.

Related posts