മി​ക്സ​ഡ് കേ​​ര​​ള


മൂ​​ഡ​​ബി​​ദ്രി (മം​​ഗ​​ളൂ​​രു): അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ത്‌​ല​​റ്റി​​ക്ക് മീ​​റ്റി​​ൽ ആ​​ദ്യ​​മാ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ മി​​ക്സ​​ഡ് റി​​ലേ​​യി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ധി​​പ​​ത്യം. 4×400 ​മീ​​റ്റ​​ർ മി​​ക്സ​​ഡ് റി​​ലേ​​യി​​ൽ 3.24.65 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് കാ​​ലി​​ക്ക​​ട്ട് സ്വ​​ർ​​ണം നേ​​ടി​​യ​​ത്. 3.27.94 സെ​​ക്ക​​ൻ​​ഡി​​ലാ​​യി​​രു​​ന്നു എം​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വെ​​ള്ളി നേ​​ട്ടം.

കാ​​ലി​​ക്ക​​ട്ടി​​നാ​​യി ആ​​ദ്യ ലാ​​പ്പി​​ൽ എം.​​ന​​വ​​നീ​​തും പി​​ന്നാ​​ലെ അ​​ബി​​ത മേ​​രി മാ​​നു​​വ​​ലും മൂ​​ന്നാം ലാ​​പ്പി​​ൽ ജി​​സ്ന മാ​​ത്യു​​വും ആ​​ങ്ക​​ർ ലാ​​പ്പി​​ൽ മു​​ഹ​​മ്മ​​ദ് ബാ​​ദു​​ഷ​​യും ബാ​​റ്റ​​ണേ​​ന്തി. എം​​ജി​​ക്കാ​​യി അ​​ന​​ന്തു വി​​ജ​​യ​​നും കെ.​​ടി. എ​​മി​​ലി​​യും അ​​നി​​ല വേ​​ണു​​വും സി.​​ആ​​ർ. അ​​നി​​രു​​ദ്ധും. ആ​​ദ്യ ലാ​​പ്പി​​ൽ നേ​​രി​​യ വ്യ​​ത്യാ​​സ​​ത്തി​​ൽ കാ​​ലി​​ക്ക​​ട്ടും എം​​ജി​​യും ബാ​​റ്റ​​ണ്‍ കൈ​​മാ​​റി.

ര​​ണ്ടാം ലാ​​പ്പി​​ൽ അ​​ബി​​ത​​യി​​ലൂ​​ടെ മേ​​ധാ​​വി​​ത്വം നേ​​ടി​​യ കാ​​ലി​​ക്ക​​ട്ടി​​ന് മൂ​​ന്നാം ലാ​​പ്പി​​ൽ ഒ​​ളിം​​പ്യ​​ൻ ജി​​സ്ന​​യി​​ലൂ​​ടെ 30 മീ​​റ്റ​​റി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് ആ​​ങ്ക​​ർ ലാ​​പ്പി​​ലോ​​ടി​​യ മു​​ഹ​​മ്മ​​ദ് ബാ​​ദു​​ഷ​​യ്ക്ക് ബാ​​റ്റ​​ണ്‍ കൈ​​മാ​​റി​​യ​​ത്. ജി​​സ്ന ന​​ൽ​​കി​​യ മു​​ൻ​​തൂ​​ക്ക​​വു​​മാ​​യി കു​​തി​​ച്ചു പാ​​ഞ്ഞ മു​​ഹ​​മ്മ​​ദ് ബാ​​ദു​​ഷ​ ആ​​യാ​​സ​​മി​​ല്ലാ​​തെ ഫി​​നി​​ഷിം​​ഗ് ന​​ട​​ത്തി. 3.28.18 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത പ​​ഞ്ചാ​​ബ് വാ​​ഴ്സി​​റ്റി​​ക്കാ​​ണ് വെ​​ങ്ക​​ലം.

ആ​റ് മെ​ഡ​ൽ

ഇ​​ന്ന​​ലെ ര​​ണ്ട് സ്വ​​ർ​​ണ​​മ​​ട​​ക്കം ആ​​റു മെ​​ഡ​​ലു​​ക​​ളാ​​ണ് കേ​​ര​​ളം നേ​​ടി​​യ​​ത്. മി​​ക്സ​​ഡ് റി​​ലേ​​യി​​ലും ഡെ​​ക്കാ​​ത്ത​​ല​​ണി​​ലും കാ​​ലി​​ക്ക​​ട്ട് സ്വ​​ർ​​ണം നേ​​ടി. ഡെ​​ക്കാ​​ത്ത​​ല​​ണി​​ൽ കാ​​ലി​​ക്ക​​ട്ടി​​ന്‍റെ കെ.​​പി. സ​​ൽ​​മാ​​ൻ ഹാ​​രീ​​സി​​നാ​​ണ് സ്വ​​ർ​​ണം ല​​ഭി​​ച്ച​​ത്. മി​​ക​​സ​​ഡ് റി​​ലേ​​യി​​ൽ വെ​​ള്ളി നേ​​ടി​​യ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല 110 മീ​​റ്റ​​ർ പു​​രു​​ഷ വി​​ഭാ​​ഗം ഹ​​ർ​​ഡി​​സി​​ൽ റൊ​​ണാ​​ൾ​​ഡ് ബാ​​ബു​​വിലൂടെയും ഹെ​​പ്റ്റാ​​ത്ത​​ല​​ണി​​ൽ മ​​രി​​യാ തോ​​മ​​സിലൂടെയും വെ​​ങ്ക​​ലം നേ​​ടി.​ കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു​വേ​​ണ്ടി 100 മീ​​റ്റ​​ർ വ​​നി​​താ വി​​ഭാ​​ഗം ഹ​​ർ​​ഡി​​ൽ​​സി​​ൽ അ​​പ​​ർ​​ണ റോ​​യി​​യും വെ​​ങ്ക​​ലം നേ​​ടി.

ഇ​​ന്ന് 14 ഇ​​ന​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തോ​​ടെ അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ത്‌​ല​​റ്റി​​ക്ക് മീ​​റ്റി​​ന് തി​​ര​​ശീ​​ല വീ​​ഴും. 127 പോ​​യി​​ന്‍റോ​​ടെ മം​​ഗ​​ളൂ​​രു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്.​ മ​​ദ്രാ​​സ് സ​​ർ​​വ​​ക​​ലാ​​ശാ​​ല 70 പോ​​യി​​ന്‍റോ​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തും 47 പോ​​യി​​ന്‍റോ​ടെ എം​​ജി മൂ​​ന്നാ​​മ​​തും ഉ​​ണ്ട്. കാ​​ലി​​ക്ക​​ട്ടി​​നാ​​ണ് ആ​​റാം സ്ഥാ​​നം.

ഹ​​ർ​​ഡി​​ൽ​​സി​​ൽ റി​ക്കാ​ർ​ഡ്

100 മീ​​റ്റ​​ർ വ​​നി​​താ ഹ​​ർ​​ഡി​​ൽ​​സി​​ൽ ആ​​ദ്യ​​ത്തെ മൂ​​ന്നു സ്ഥാ​​ന​​ക്കാ​​രും മീ​​റ്റ് റി​ക്കാ​ർ​​ഡ് മ​​റിക​​ട​​ന്നു. 2018 ൽ ​​ജാ​​ർ​​ഖ​​ണ്ഡ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ബി. ​​സ്വ​​പ്ന​​കു​​മാ​​രി​​യു​​ടെ റി​ക്കാ​ർ​​ഡ് (13.72 സെ​ക്ക​ൻ​ഡ്) മ​​റിക​​ട​​ന്ന ആ​​ചാ​​ര്യ നാ​​ഗാ​​ർ​​ജു​​ന യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ജ്യോ​​തി വൈ​​യു​​ടെ (13.37) പേ​​രി​​ലാ​​ണ് പു​​തി​​യ റി​ക്കാ​​ർ​​ഡ്. വെ​​ള്ളി നേ​​ടി​​യ വി​​നോ​​ബ ബാ​​വെ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ സ​​പ്ന കു​​മാ​​രി​​യും (13.39), വെ​​ങ്ക​​ലം നേ​​ടി​​യ കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ അ​​പ​​ർ​​ണ റോ​​യി​​യും (13.54) മീ​​റ്റ് റി​ക്കാ​​ർ​​ഡ് മ​​റിക​​ട​​ന്നു.

ന​​രേ​​ന്ദ്ര​ജാ​ലം വീ​ണ്ടും

മീ​​റ്റി​​ൽ നാ​​ലാം ദി​​ന​​ത്തി​​ലും മം​​ഗ​​ളൂ​​രു യൂ​​ണി​​വേ​​ഴ്സി​​റ്റി താ​​രം ന​​രേ​​ന്ദ്ര പ്ര​​താ​​പ് സിം​​ഗി​​ന് മീ​​റ്റ് റി​ക്കാ​​ർ​​ഡ്. ആ​​ദ്യ ദി​​ന​​ത്തി​​ൽ 10000 മീ​​റ്റ​​റി​​ൽ റി​ക്കാ​ർ​ഡ് കു​റി​ച്ച താ​രം ഇ​ന്ന​ലെ പു​രു​ഷ​ന്മാ​രു​ടെ 5000 മീ​​റ്റ​​റി​​ലും പു​തി​യ സ​മ​യം കു​റി​ച്ചു . 2011 ൽ ​​പ​​ട്യാ​​ല പ​​ഞ്ചാ​​ബി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ എം.​​ആ​​ർ. സു​​രേ​​ഷ് കു​​മാ​​ർ സ്ഥാ​​പി​​ച്ച 14:19:39 മി​​നി​​റ്റ് സ​​മ​​യ​​മാ​​ണ് ന​​രേ​​ന്ദ്ര പ്ര​​താ​​പ് മ​​റി​​ക​​ട​​ന്ന​​ത്.
14:17:77 ആ​​ണ് ന​​രേ​​ന്ദ്ര പ്ര​​സാ​​ദ് സ്ഥാ​​പി​​ച്ച പു​തി​യ സ​​മ​​യം. ദീ​​ർ​​ഘ ദൂ​​ര ട്രാ​​ക്കി​​ൽ നി​​ര​​വ​​ധി രാ​​ജ്യാ​​ന്ത​​ര താ​​ര​​ങ്ങ​​ളെ സൃ​​ഷ്ടി​​ച്ച വി​​ജേ​​ന്ദ​​ർ സിം​​ഗി​​നു കീ​​ഴി​​ൽ നാ​​സി​​ക് സാ​​യി​​യി​​ലാ​​ണ് ന​​രേ​​ന്ദ്ര​​യു​​ടെ പ​​രി​​ശീ​​ല​​നം. മൂ​​ഡ​​ബി​​ദ്രി ആ​​ൽ​​വാ​​സ് കോ​​ള​​ജി​​ലെ ഡി​​ഗ്രി ര​​ണ്ടാം വ​​ർ​​ഷ ഇം​​ഗ്ലീ​ഷ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ്.

ജഗദാലെ തരംഗം

മീ​​റ്റി​​ന്‍റെ മൂ​​ന്നാം ദി​​ന​​ത്തി​​ൽ വ​​നി​​താ വി​​ഭാ​​ഗം 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ ചെ​​യ്സി​​ൽ മീ​​റ്റ് റി​ക്കാ​ർ​​ഡോ​​ടെ സ്വ​​ർ​​ണം നേ​​ടി​​യ സാ​​വി​​ത്രി​​ഭാ​​യി ഫൂ​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ജ​​ഗ​​ദാ​​ലെ കോ​​മ​​ളി​​ന് നാ​​ലാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ന​​ട​​ന്ന 5000 മീ​​റ്റ​​ർ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണം ല​​ഭി​​ച്ചു.​ സ്റ്റീ​​പ്പി​​ൾ ചെ​​യ്സി​​ൽ 10:23:66 മി​​നി​​റ്റാ​​ണ് ജ​​ഗ​​ദാ​​ലെ സ്ഥാ​​പി​​ച്ച പു​തി​യ മീ​​റ്റ് റി​ക്കാ​​ർ​​ഡ്.​ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ മൈ​​താ​​ന​​ത്ത് മം​​ഗ​​ളൂ​​രു യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ ബി.​ ​ശീ​​ത​​ൾ സ​​മാ​​ജി സ്ഥാ​​പി​​ച്ച 10:34:53 എ​​ന്ന സ​​മ​​യം ആ​​ണ് ജ​​ഗ​​ദാ​​ലെ മ​​റി​​ക​​ട​​ന്ന​​ത്.

റെ​​നീ​​ഷ് മാ​​ത്യു

Related posts