കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഘ​ട​ക​ക​ക്ഷി​ക​ള​ല്ല: ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്ന് എം.​എം.​ഹ​സ​ൻ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​തു പാ​ർ​ട്ടി​യാ​ണ് അ​തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു റോ​ളി​ല്ല, മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നീ​ണ്ടു​പോ​ക​രു​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എം.​ഹ​സ​ൻ. തീ​രു​മാ​നം ഇ​നി വൈ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ലീ​ഗ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചു. അ​വ​ർ അ​ത് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു മൂ​ന്നു നേ​താ​ക്ക​ളു​ടെ പേ​ര് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment