കൊഞ്ഞനംകുത്തലും മെക്കിട്ടുകയറ്റവും വേണ്ട; ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുത്; പന്തളം കൊട്ടാരത്തോടു മന്ത്രി മണി

വ​യ​നാ​ട്: ശ​ബ​രി​മ​ല ക്ഷേ​ത്രം സം​ബ​ന്ധി​ച്ച പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി എം.​എം.​മ​ണി. സു​പ്രീം കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ കൊ​ട്ടാ​രം അ​ക്കാ​ര്യം കോ​ട​തി​യി​ൽ പോ​യി പ​റ​യ​ണ​മെ​ന്നും അ​ല്ലാ​തെ ആ​ണും പെ​ണ്ണും കെ​ട്ട നി​ല​പാ​ട് സ്വീ​ക​രി​ക്ക​രു​തെ​ന്നും മ​ണി പ​റ​ഞ്ഞു.

പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ൾ വി​ഡ്ഢി​ത്തം പു​ല​ന്പു​ക​യാ​ണ്. സു​പ്രീം കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ കോ​ട​തി​യി​ൽ പോ​യി പ​റ​യ​ണം. കൊ​ഞ്ഞ​നം​കു​ത്തി​യി​ട്ടു കാ​ര്യ​മി​ല്ല. ശ​ബ​രി​മ​ല ഞ​ങ്ങ​ളു​ടെ പൂ​ർ​വി​ക സ്വ​ത്താ​ണ്, സു​പ്രീം കോ​ട​തി വി​ധി ലം​ഘി​ക്കു​മെ​ന്ന് അ​വ​ർ കോ​ട​തി​യി​ൽ പ​റ​യ​ട്ടെ. ആ​ണും പെ​ണ്ണും കെ​ട്ട പ​റ​ച്ചി​ല​ല്ല വേ​ണ്ട​ത്. ഇ​വി​ടെ കി​ട​ന്നു കൊ​ഞ്ഞ​നം​കു​ത്തു​ക​യും മെ​ക്കി​ട്ടു​ക​യ​റു​ക​യും വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ക്ഷേ​ത്രം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​ത​ല്ലെ​ന്നും ഭ​ക്ത​രു​ടേ​താ​ണെ​ന്നും പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡ് ട്ര​സ്റ്റി മാ​ത്ര​മാ​ണ്. സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ല്ലെ​ങ്കി​ൽ രാ​ജ​കു​ടും​ബ​ത്തി​ന് മു​ന്നോ​ട്ടു വ​രേ​ണ്ടി വ​രു​മെ​ന്നും പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.

Related posts