ലാപ്പാ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെഎംഎംഎ​ല്‍ ക​മ്പ​നി പ​ടി​യ്ക്ക​ല്‍ യുഡിഎ​ഫ് രാ​പ​ക​ല്‍ സ​മ​രം  ആരംഭിച്ചു

ച​വ​റ : കെഎംഎംഎ​ല്‍ ക​മ്പ​നി​ക്ക് വേ​ണ്ടി ഭൂ​മി​യും വ​സ്തു​വും ന​ല്‍​കി​യ ലാ​പ്പാ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് യുഡിഎ​ഫ് ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ര്‍ രാ​പ​ക​ല്‍ സ​മ​രം തു​ട​ങ്ങി.

ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന ക​മ്പ​നി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം താ​ത്കാ​ലി​ക​മാ​യി​പ​ണി​യെ​ടു​ക്കു​ന്ന ലാ​പ്പാ​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ അ​വ​രോ​ട് കാ​ണി​ക്കു​ന്ന കാ​രു​ണ്യ​മാ​യി​രി​ക്കും അ​തെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത യുഡിഎ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി​ബ​ഹ​നാ​ന്‍ പ​റ​ഞ്ഞു.​

മു​ന്‍ മ​ന്ത്രി ഷി​ബു​ബേ​ബി​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി, ഡിസിസി പ്ര​സി​ഡ​ന്റ് ബി​ന്ദു കൃ​ഷ്ണ,ഐ.​എ​ന്‍ടിയുസി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​സു​രേ​ഷ് ബാ​ബു,കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, ഇ. ​യൂ​സ​ഫ് കു​ഞ്ഞ്,പി.​ജ​ര്‍​മ്മി​യാ​സ്,സ​ന്തോ​ഷ് തു​പ്പാ​ശേ​രി,കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍, സി. ​പി. സു​ധീ​ഷ് കു​മാ​ര്‍,പൊ​ന്മ​ന നി​ശാ​ന്ത്,ജോ​സ് വി​മ​ല്‍​രാ​ജ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

ജ​സ്റ്റി​ന്‍ ജോ​ണ്‍, കോ​ക്കാ​ട്ട് റ​ഹിം,ശാ​സ്താം​കോ​ട്ട സു​ധീ​ര്‍,സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍,ര​ഘു​നാ​ഥ​ക്കു​രു​ക്ക​ള്‍,മാ​മൂ​ല​യി​ല്‍ സേ​തു​ക്കു​ട്ട​ന്‍. പി. ​സു​ധാ​കു​മാ​രി എ​ന്നി​വ​ര്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. സ​മ​ര​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം മു​ന്‍ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്യും .

Related posts