ഉ​ളി​ക്ക​ലി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന വ​ഞ്ചി​യം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ പ​യ്യാ​വൂ​ർ വ​ഞ്ചി​യം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. വ​ഞ്ചി​യ​ത്തെ അ​മ​ൽ മാ​ത്യു (22) വി​നെ​യാ​ണ് ഉ​ളി​ക്ക​ൽ എ​സ്ഐ കെ.​വി. നി​ഷി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 12 ന് ​വൈ​കു​ന്നേ​രം ഉ​ളി​ക്ക​ൽ ടൗ​ണി​ലെ റോ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സാ​ധ​നം വാ​ങ്ങി​ക്കാ​നെ​ന്നെ വ്യാ​ജേ​ന എ​ത്തി​യ പ്ര​തി കാ​ഷ് കൗ​ണ്ട​റി​ന് പു​റ​ത്ത് വ​ച്ചി​രു​ന്ന സെ​യി​ൽ​സ്ഗേ​ളി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ക​വ​രു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി ചെ​മ്പേ​രി​യി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​യ അ​മ​ൽ ചേ​പ്പ​റ​മ്പി​ലെ ക്വാ​റി​ക്ക് സ​മീ​പം സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​ഡീ​ഷ​ണ​ൽ എ​സ്ഐ പി. ​സ​ജീ​വ​ൻ, എ​എ​സ്ഐ ടി.​ഒ. രാ​ജീ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സൂ​ര​ജ്, മ​നോ​ജ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment