പോ​ക്സോ കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നു​ള്ള ഫാ​സ്റ്റ്ട്രാ​ക് പ്ര​ത്യേ​ക കോ​ട​തി ആ​റ്റി​ങ്ങ​ലി​ലും


ആ​റ്റി​ങ്ങ​ല്‍ : പോ​ക്സോ കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നു​ള്ള ഫാ​സ്റ്റ്ട്രാ​ക് പ്ര​ത്യേ​ക കോ​ട​തി ആ​റ്റി​ങ്ങ​ലി​ലും ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യി. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ത്ത​രം കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് അ​തി​വേ​ഗ കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കു​വാ​ന്‍ സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ഹൈ​ക്കോ​ട​തി കേ​ര​ള​ത്തി​ലെ 28 സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​വേ​ഗ കോ​ട​തി​ക​ള്‍​ക്ക് ശി​പാ​ര്‍​ശ ചെ​യ്തു. ജി​ല്ല​യി​ല്‍ നാ​ല് കോ​ട​തി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​നു​വ​ദി​ച്ച​ത്. ഇ​തി​ലൊ​ന്നാ​ണ് ആ​റ്റി​ങ്ങ​ലി​ലേ​ത്. ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ വ​കു​പ്പ് മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ള്‍​പ്പെ​ടെ ഇ​ത് സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ര​ണ്ടി​ന് സം​സ്ഥാ​ന സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ത​സ്തി​ക​ക​ളും അ​നു​വ​ദി​ച്ചു. നി​ല​വി​ല്‍ ആ​റ്റി​ങ്ങ​ല്‍ കോ​ര്‍​ട്ട് സെ​ന്‍റ​റി​ല്‍ കെ​ട്ടി​ടം ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ല്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ള്‍ ഏ​റ്റെ​ടു​ക്കും.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് ഇന്ന് ആ​റ്റി​ങ്ങ​ല്‍​ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. കു​ടും​ബ കോ​ട​തി അ​നു​വ​ദി​ച്ച​പ്പോ​ഴും ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ലാ​ണ് ആ​രം​ഭി​ച്ച​ത്.

പു​തി​യ മ​ന്ദി​രം വ​ന്ന​പ്പോ​ള്‍ വീ​ണ്ടും ഹാ​ള്‍ ഒ​ഴി​യു​ക​യും അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ഇ​തി​ല്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ രീ​തി​യി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ള്‍ പോ​ക്സോ കോ​ട​തി​ക്കാ​യി ഏ​റ്റെ​ടു​ക്കും. ജ​ഡ്ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​സ്തി​ക​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കോ​ട​തി​ക​ളി​ല്‍ നി​ന്നും വി​ര​മി​ച്ച​വ​രെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ശ്ചി​ത ത​സ്തി​ക​ക​ളി​ല്‍ നി​യ​മി​ക്കും.

Related posts

Leave a Comment