മനോജേട്ടനുമായി വീണ്ടും ഒന്നിക്കുമോ എന്നു ചോദിച്ചാൽ അതൊന്നും നമ്മുടെ കൈയിലുള്ള കാര്യങ്ങളല്ല. അതിന് മറുപടി ഇല്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്നു പറയാൻ താത്പര്യമില്ല. എനിക്ക് അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ വച്ചിരുന്നതു കൊണ്ടൊന്നുമല്ല ഞങ്ങൾ പിരിഞ്ഞത്. ഞാനിപ്പോൾ മോഡേണായി ഫോട്ടോഷൂട്ട് ചെയ്യുന്നതും വിവാഹമോചനവുമായി ഒരു ബന്ധവുമില്ല.
ഇപ്പോഴാണ് ഫോട്ടോഷൂട്ട് ചെയ്യാൻ പറ്റുന്ന തരത്തിലേക്ക് എന്റെ ശരീരമെത്തിയത്. നേരത്തെ എന്റെ ശരീരം വച്ച് ഫോട്ടോഷൂട്ട് ചെയ്തിരുന്നുവെങ്കിൽ അത് വൾഗറായി തോന്നിയേനെ. ഇപ്പോൾ ബോഡി ഫിറ്റാണ്. അത്തരം ഡ്രസ് ധരിക്കുമ്പോൾ ഭംഗിയുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ട് ചെയ്തു. എനിക്ക് ഞാൻ തന്നെയായിരുന്നു പിന്തുണ.
നമ്മുടെ ബാക്ക് ബോൺ എപ്പോഴും നമ്മൾ തന്നെയായിരിക്കണം. മറ്റൊരാളുടെ ബാക്ക് ബോണിൽ ജീവിക്കുന്നതിലും നല്ലത് ജീവിക്കാതിരിക്കുന്നതാണ്. എനിക്ക് സമാധാനം കിട്ടാത്ത സാഹചര്യത്തിൽ നിന്നു മാറി നിൽക്കുന്ന ആൾ കൂടിയാണ് ഞാൻ.
-ഗൗരി കൃഷ്ണൻ
