രാംലീലയില്‍ ആക്രമണമുണ്ടാകും! ഡിസംബര്‍ 22ന് രാംലീല മൈതാനത്തു മോദിക്കു നേരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍; ഇന്റലിജന്‍സ് മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ല​ക്ഷ്യ​മി​ടാ​ൻ പാ​ക്കി​സ്ഥാ​ൻ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​ർ ശ്ര​മം ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ മു​ന്ന​റി​യി​പ്പ്. ഡി​സം​ബ​ർ 22-ന് ​രാം​ലീ​ല മൈ​താ​ന​ത്തു മോ​ദി​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​നാ​ണു ഭീ​ക​ര​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ കോ​ള​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മോ​ദി 22-ന് ​രാം​ലീ​ല​യി​ൽ ബി​ജെ​പി​യു​ടെ മെ​ഗാ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നി​ടെ ആ​ക്ര​മ​ണം ന​ട​ന്നേ​ക്കു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​തു സം​ബ​ന്ധി​ച്ചു ഡ​ൽ​ഹി പോ​ലീ​സി​നും എ​സ്പി​ജി​ക്കും വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ണ്ട്. ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു മോ​ദി​യെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണു ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്ന​ത്.

ബി​ജെ​പി റാ​ലി​ക്കാ​യി ആ​യി​ര​ങ്ങ​ൾ എ​ത്തു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ഡ​ൽ​ഹി പോ​ലീ​സും എ​സ്പി​യു​മാ​ണു രാം​ലീ​ല​യി​ൽ മോ​ദി​യു​ടെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. മോ​ദി​ക്കൊ​പ്പം ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും.

Related posts