75കോടിയുടെ നിരോധിത നോട്ട് നൽകാമെന്നു പറഞ്ഞ് പത്തുലക്ഷം തട്ടി; പണം വാങ്ങാനെത്തിയവരെ കുടുക്കാൻ വ്യാജ സന്ദേശം നൽകി; ഷാമോന്‍റെ തന്ത്രങ്ങളെ തകർത്ത് മുണ്ടക്കയം പോലീസ്

മു​ണ്ട​ക്ക​യം: ക​ഴി​ഞ്ഞ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ വ്യാ​ജ ഫോ​ണ്‍ സ​ന്ദേ​ശം ന​ൽ​കി​യ യു​വാ​വി​ന്‍റെ ല​ക്ഷ്യം ത​ന്നെ​ത്തേ​ടി​യെ​ത്തി​യ അ​ഞ്ചം​ഗ​സം​ഘ​ത്തെ കു​ടു​ക്കു ക​യെ​ന്ന​ത്.75 കോ​ടി​യു​ടെ നി​രോ​ധി​ത നോ​ട്ട് ന​ൽകാ​മെ​ന്ന് പ​റ​ഞ്ഞ് ഷാ​മോ​ൻ അ​ഞ്ചം​ഗ​സം​ഘ​ത്തി​ൽനി​ന്ന് പ​ത്തു​ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു. നി​രോ​ധി​ത നോ​ട്ട് വാ​ങ്ങാ​ൻ ഷാ​മോ​നെ തേ​ടി മു​ണ്ട​ക്ക​യ​ത്ത് അ​ഞ്ചം​ഗ​സം​ഘം എ​ത്തി​യ​തോ​ടെ​യാ​ണ് വ്യാ​ജ​സ​ന്ദേ​ശം ന​ൽ​കി സം​ഘ​ത്തെ കു​ടു​ക്കാ​ൻ ഷാ​മോ​ൻ തു​നി​ഞ്ഞ​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ എ​രു​മേ​ലി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ക്കാ​ൻ അ​ഞ്ചം​ഗ​സം​ഘം മു​ണ്ട​ക്ക​യ​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്ന​താ​യാ​ണ് പാ​റ​ത്തോ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​ന്പ​നാ​ർ, ഇ​ല്ല​ത്തു​പ​റ​ന്പി​ൽ ഷാ​മോ​ൻ (33)പോ​ലീ​സി​ന് വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി​യ​ത്. മു​ണ്ട​ക്ക​യം സി​ഐ ഷി​ബു​കു​മാ​റും സം​ഘ​വു​മാ​ണ് ഷാ​മോ​നെ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വം സം​ബ​ന്ധി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ​യാ​ണ്: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പോ​ലീ​സി​നു കി​ട്ടി​യ ഫോൺ സന്ദേശ ത്തെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ​നി​ന്ന് അ​ഞ്ചം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് നി​രോ​ധി​ത നോ​ട്ടു​വാ​ങ്ങു​ന്ന സം​ഘ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഫ​ക്രു​ദ്ദീ​ൻ (42), മ​ൻ​സൂ​ർ (50), പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി ജ​ലീ​ൽ (52), എ​റ​ണാ​കു​ളം ക​ള​മ​ശേ​രി സ്വ​ദേ​ശി സ​ലിം(53), തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി നൗ​ഷാ​ദ് (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തും പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​തും. കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ച ക​റ​ൻ​സി കുറ ഞ്ഞ വി​ല​യ്ക്കെ​ടു​ക്കു​ന്ന സം​ഘ​മാ​ണി​വ​ർ.

ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് വ്യാ​ജ ഫോ​ണ്‍ സ​ന്ദേ​ശ​ക്കാ​ര​നാ​യ ഷാ​മോ​നെ സം​ബ​ന്ധി​ച്ചു​ള​ള വി​വ​രം ല​ഭി​ക്കു​ന്ന​ത്. നി​രോ​ധി​ത 75 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു 10ല​ക്ഷം രൂ​പ അ​ഡ്വാ​ൻ​സ് വാ​ങ്ങി​യ ഷാ​മോ​നെ ക​ണ്ടെ​ത്താ​നാ​ണ് അ​ഞ്ചം​ഗ സം​ഘം മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ​ത്. അ​ഞ്ചം​ഗ​സം​ഘം എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ ഷാ​മോ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു പോ​യി ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന് പോ​ലീ​സി​ന് വ്യാ​ജ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. താ​ൻ ക​ബ​ളി​പ്പി​ച്ച സം​ഘം ത​ന്നെ തേ​ടി​യെ​ത്തി​യ​പ്പോ​ൾ അ​വ​രെ കു​ടു​ക്കാ​നാ​യാ​ണ് ഇ​യാ​ൾ വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി​യ​തെ​ന്നു ക​രു​തു​ന്നു.

പാ​ന്പ​നാ​റിൽ താ​മ​സി​ച്ചി​രു​ന്ന ഷാ​മോ​ൻ മു​ന്പും നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം ല​ഭി​ക്കു​ന്ന​ത്. പെ​രു​വ​ന്താ​നം സ്വ​ദേ​ശി​യോ​ട് പ​ഴ​വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​ന് ഷെ​യ​ർ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് മു​പ്പ​തി​നാ​യി​രം രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു. ജ​മാ​അ​ത്ത് ക​മ്മി​റ്റി​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ചു പ​രാ​തി​യു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രേ മ​റ്റു സാ​ന്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ആം ​ആ​ദ്മി പാ​ർ​ട്ടി അം​ഗ​മാ​യി​രു​ന്ന ഇ​യാ​ൾ വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ കാ​ട്ടി പീ​രു​മേ​ട്ടി​ലെ ഒ​രു ഭ​ര​ണ​ക​ക്ഷി നേ​താ​വി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​താ​യു​ള​ള ആ​രോ​പ​ണം പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. നി​രോ​ധി​ത നോ​ട്ടു വ്യാ​പാ​ര സം​ഘ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വ​ൻ ക​ണ്ണി​ക​ളു​ള​ള​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.
ഷാ​മോ​നെ കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts