മ​ഴ തു​ട​രു​ന്നു; ജില്ലയിൽ അതി തീവ്രമഴയ്ക്ക് സാധ്യത; ആലപ്പുഴയിൽ 89 ക്യാ​ന്പു​ക​ൾ, 16,080 അ​ന്തേ​വാ​സി​ക​ൾ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ മ​ഴ ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന​ലെ മ​ഴ അ​പം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്നു രാ​വി​ലെ വീ​ണ്ടും ശ​ക്തി പ്രാ​പി​ച്ചു. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​നൊ​പ്പം മ​ഴ​യും ശ​ക്തി​പ്പെ​ടു​ന്ന​ത് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ക്കു​ക​യാ​ണ്. കു​ട്ട​നാ​ട്ടി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളും മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ലാ​ണ്. ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളി​ലു​മാ​യി 89 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട് പ്ര​കാ​രം തു​റ​ന്നി​ട്ടു​ള്ള​ത്.

16080 അ​ന്തേ​വാ​സി​ക​ളാ​ണ് ഈ ​ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. ആ​കെ 4633 കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ബാ​ധി​ത​രാ​യി ക്യാ​ന്പി​ലെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 5978 പു​രു​ഷ·ാ​രും 7078 സ്ത്രീ​ക​ളും 3024 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ക്യാ​ന്പു​ക​ളെ ആ​ശ്ര​യി​ക്കു​ന്നി​ല്ലെ​ങ്കി​ലും ആ​ഹാ​രം ഉ​ൾ​പ്പ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നോ​ണ്‍ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പു​ക​ളെ (ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്രം) ആ​ശ്ര​യി​ക്കു​ന്ന​വ​ർ ജി​ല്ല​യി​ൽ 70611 പേ​രാ​ണ്. കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള 356 കേ​ന്ദ്ര​ങ്ങ​ളാ​ണ് തു​റ​ന്ന​ത്്. 16011 കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​ക്യാ​ന്പു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.

ഇ​തി​ൽ 61150 മു​തി​ർ​ന്ന​വ​രും 9461 കു​ട്ടി​ക​ളു​മു​ണ്ട്. പു​ളി​ങ്കു​ന്ന് വി​ല്ലേ​ജി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ന്പു​ള്ള​ത്. 88 ക്യാ​ന്പാ​ണ് വി​ല്ലേ​ജി​ലു​ള്ള​ത്. കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ നെ​ടു​മു​ടി, ത​ക​ഴി വി​ല്ലേ​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള ബാ​ക്കി 12 വി​ല്ലേ​ജു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്രം തു​റ​ന്നി​ട്ടു​ണ്ട്. ഏ​റ്റ​വും കു​റ​വ് കേ​ന്ദ്ര​മു​ള്ള​ത് എ​ട​ത്വ​യി​ലാ​ണ്. ഇ​വി​ടെ അ​ഞ്ചു കേ​ന്ദ്ര​മാ​ണു​ള്ള​ത്. പു​ളി​ങ്കു​ന്നി​ൽ 3465 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.

ച​ന്പ​ക്കു​ള​ത്ത് തു​റ​ന്നി​ട്ടു​ള്ള 28 കേ​ന്ദ്ര​ങ്ങ​ളെ 723 കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്നു. കാ​വാ​ല​ത്തെ എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1190 കു​ടും​ബ​ങ്ങ​ളു​ണ്ട്. കു​ന്നു​മ്മ​യി​ലെ 12 കേ​ന്ദ്ര​ങ്ങ​ളി​ൽ 3060 കു​ടും​ബ​ങ്ങ​ളും കൈ​ന​ക​രി​യി​ലെ 14 കേ​ന്ദ്ര​ങ്ങ​ളി​ൽ 404 കു​ടും​ബ​ങ്ങ​ളും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു. കൈ​ന​ക​രി വ​ട​ക്ക് ആ​റു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 145 വീ​ട്ടു​കാ​രു​ണ്ട്.

മു​ട്ടാ​ർ വി​ല്ലേ​ജി​ൽ 72 കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ 1897 വീ​ട്ടു​കാ​രു​ണ്ട്. നീ​ലം​പേ​രൂ​രി​ൽ ഒ​ന്പ​തു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 375 വീ​ട്ടു​കാ​രും രാ​മ​ങ്ക​രി​യി​ൽ 46 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1271 വീ​ട്ടു​കാ​രു​മു​ണ്ട്. ത​ല​വ​ടി​യി​ലെ 47 ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്ര​ത്തെ 1979 കു​ടും​ബ​ങ്ങ​ളും വെ​ളി​യ​നാ​ട് 21 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1378 കു​ടും​ബ​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്നു.

Related posts