പനീര്‍ശെല്‍വത്തെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് ബിജെപി, തമിഴ് രാഷ്ട്രീയത്തില്‍ ശക്തമാകുക ലക്ഷ്യം, ഒപിഎസിന്റെ മനസുമാറ്റത്തിനു പിന്നില്‍ മോദി

op 2ജോസി ജോസഫ്
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ശശികലയും പനീർശെൽവവും നേർക്കുനേർ പോരാട്ടത്തിലായി. ജയലളിത യുടെ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേ ഷണം നടത്തുമെന്നു പ്രഖ്യാപിച്ച് പനീർശെ ൽവം ശശികലയെ വീണ്ടും വെട്ടിലാക്കി. തന്‍റെ രാജി തീരുമാനം സാഹചര്യം അനസരിച്ച് പിൻവലിച്ചേക്കുമെന്നും കവൽ മുഖ്യമന്ത്രിയാ യി തുടരുന്ന പനീർശെൽവം ഇന്നു രാവിലെ 11നു നടത്തിയ പത്രസമ്മേളനത്തിൽ അറിയി ച്ചു. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി യായി തെരഞ്ഞെടുത്തത് താത്കാലികമാണെ ന്നും പുതിയ ജനറൽ സെക്രട്ടറിയെ കൗൺസി ൽ ചേർന്ന് ഉടൻ തെരഞ്ഞെടുക്കും. ജയല ളിതയുടെ മരണം സംബന്ധിച്ച സംശയം തീർ ക്കാൻ സർക്കാരിനു ബാധ്യതയുണ്ട്.

ഞാൻ ഇന്നുവരെ പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. പനീർ ശെൽവം പറഞ്ഞു.     തമിഴകത്ത് കാര്യമായ വേരോട്ടം ഇല്ലാത്ത ബിജെപി ഇപ്പോഴത്തെ അവസ്ഥ മതലെടു ക്കാനുള്ള ശ്രമം തുടങ്ങി.   ശശികലയോടാ യിരുന്നു പാർട്ടിക്ക്  താത്പര്യം എങ്കിൽ ഇന്ന ലെ തന്നെ ഗവർണർ ചെന്നൈയിൽ എത്തുക യും മുഖ്യമന്ത്രിയായി ശശികല സ്ഥാനമേറ്റെ ടുക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, ഡൽഹിയി ലായിരുന്ന ഗവർണർ മുംബൈക്ക് പോകുകയും ചെയ്തു. ഗവർണർ ഇനി എന്ന് ചെന്നൈയിൽ എത്തുമെന്ന് അറിവായിട്ടുമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്നാട്ടിലെ സംഭവ വികാസങ്ങൾ വീക്ഷിച്ച് കുറച്ചുദിവസം ഗവർണർ കാത്തിരിക്കാനാണ് സാധ്യത. അതേസമയം ഗവർണർ ഇന്നുതന്നെ ചെന്നൈ യിലെത്തുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പനീർശെൽവത്തിന് ചില ഉറപ്പുകൾ ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്ന് ലഭിച്ചിട്ടുള്ള തായാണ് അറിയു ന്നത്. ഇതുപ്രകാരമാണത്രേ പൊടുന്നനെ പൊട്ടിത്തെറിച്ച് പൊതുവേ ശാന്തസ്വഭാക്കാ രനായ പന്നീർ ശെൽവം രംഗ ത്തുവന്നിട്ടുള്ളത്. താൻ മുഖ്യ മന്ത്രിപദം ഉപേക്ഷിച്ച് ഭീരുവിനെപ്പോലെ പിന്മാറില്ല എന്നാണ് പനീർശെൽവം ഇന്നലെ അറിയിച്ചിട്ടുള്ളത്.

രാജിവയ്ക്കുകയും ഗവർണർ അത് അംഗീകരിക്കുകയും ചെയ്തെങ്കിലും പനീർ ശെൽവത്തിന് രാജി പിൻവലിക്കാനും ഗവർണ ർക്ക് തുടരാൻ അനുവദിക്കാനുമുള്ള  സാഹച ര്യം നിലനിൽക്കുന്നുണ്ട്. അങ്ങനെ വരുന്ന പക്ഷം പന്നീർശെൽവം മുഖ്യമന്ത്രിയായി തുടരുകയും  സഭയിൽ 89 അംഗങ്ങളുള്ള ഡിഎംകെ തത്കാലം പന്നീർശെൽവത്തെ പിന്തുണയ്ക്കുമെന്നുമാണ് അറിയുന്നത്. പിന്തുണയ്ക്കുന്നതു സംബന്ധിച്ച സൂചന ഇന്നലെ ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റ് സ്റ്റാലിൻ നൽകിക്കഴിഞ്ഞു.

ജയലളിതയുടെ മരണത്തോടെ ഇപ്പോൾ നിയമസഭയിലെ അംഗബലം 233 ആണ്. ഇതിൽ 135 പേരാണ് ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്കുള്ളത്. ഇതിൽ 40 പേരുടെ പിന്തുണ പന്നീർശെൽവത്തിന് ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്.  സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ പന്നീർശെൽവത്തിന് അവസരം ലഭിക്കുന്ന പക്ഷം നാൽപ്പത് എന്ന സംഖ്യ വളരെ കൂടും എന്നാണ് കണക്കാക്കപ്പെടുന്നത്.ഏതായാലും  ഇപ്പോഴത്തെ അവസ്ഥയിൽ  പന്നീർശെൽവം വീണ്ടും അധികാരത്തിലെത്തിയാലും അത് അധികം നീണ്ടുനിൽക്കുമെന്ന് കരുതാനാവില്ല.

ഈ സർക്കാരിന് ഇനിയും നാലുവർഷം ബാക്കിയുണ്ട്. അക്കാലമത്രയും ഡിഎംകെക്ക് പിന്തുണ നൽകാനാവില്ല. കാരണം അടുത്ത ഭരണം തങ്ങളുടേതാകും എന്ന് ഉറപ്പിച്ചാണ് ഡിഎംകെയുടെ പ്രവർത്തനങ്ങൾ. അതിനാൽ തമിഴ്നാട്ടിൽ രാഷ്ട്രീയ മാറ്റങ്ങൾക്ക് അനുസരിച്ച് രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയും നിരീക്ഷകർ തള്ളിക്കളയുന്നില്ല.

ഏതായാലും ഭരണകക്ഷിയിൽ പിളർപ്പ് ഉറപ്പായി. പാർട്ടി അണികൾ രണ്ടുചേരികളായി തിരിഞ്ഞ് തമിഴ്നാട്ടിലെങ്ങും പ്രകടനവും നേതാക്കളുടെ കോലംകത്തിക്കലും നടത്തുന്ന സ്ഥിതിയിലാണ്. എഐഎഡിഎംകെയിലെ ഈ പിളർപ്പ് സാധാരണഗതിയിൽ ഡിഎംകെയ്ക്കും ബിജെപിക്കുമാകും ഗുണംചെയ്യുക. കൂടുതൽ മുതലെടുപ്പ് തങ്ങൾക്കുണ്ടാകുന്ന വിധത്തിലായിരുക്കും ഇരുപാർട്ടികളുടേയും നീക്കങ്ങൾ. കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന നിലയ്ക്ക് ബിജെപിയാകും കൂടുതൽ നേട്ടമുണ്ടാക്കുക എന്ന കാര്യത്തിൽ സംശയമില്ല. അതിനുള്ള കരുക്കളാകും പാർട്ടി നീക്കുക.

Related posts