അവാര്‍ഡ് കമ്മറ്റികള്‍ തഴഞ്ഞു! അഭിനയ മികവിന് അപൂര്‍വ്വ പുരസ്‌കാരം പ്രേക്ഷകര്‍വക; ഫേസ്ബുക്കിലൂടെ നന്ദിയര്‍പ്പിച്ച് വിനായകന്‍


jkrമികച്ച അഭിനയത്തിനുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, അത് സംസ്ഥാന തലത്തിലായാലും ദേശീയ തലത്തിലായാലും, വിവാദങ്ങള്‍ ഉടലെടുക്കും എന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ഇന്ന് കേരളത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് സംസ്ഥാനത്തെ ഏതാനും അവാര്‍ഡ് ദായകര്‍ ഈ വര്‍ഷം മികച്ച അഭിനയം കാഴ്ച വച്ച അഭിനേതാക്കളെ തഴഞ്ഞു എന്നുള്ളത്. അക്കൂട്ടത്തിലൊരാളാണ് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച വിനായകന്‍.

6jkrj

സിനിമ ഇറങ്ങിയത് മുതല്‍ വിനായകന്റെ അഭിനയത്തെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും ഇറങ്ങാന്‍ തുടങ്ങി. ഫേസ്ബുക്ക് ട്രോളന്മാരും വിനായകന് പിന്തുണയും അഭിനന്ദനവുമായി സജീവമായിരുന്നു. 2016 ലെ മികച്ച നടനെന്ന് മലയാളി പ്രേക്ഷകര്‍ വിലയിരുത്തുകയും വിധിയെഴുതുകയും ചെയ്തിട്ടും മിക്ക അവാര്‍ഡ് കമ്മറ്റികളും കയ്യൊഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഹൃദയത്തിന്റെ വോട്ട് നിങ്ങള്‍ക്കാണെന്ന് ഉറക്കെ പ്രഖ്യാപിച്ച കൂറ്റനാട്ടെ ജനതയോടുള്ള നന്ദിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിനായകന്‍ പ്രകടിപ്പിച്ചത്.

jyj

ഫേസബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും കൂറ്റനാട് നേര്‍ച്ചയുടേതാക്കിയാണ് വിനായകന്‍ ആരാധകരോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. കൂറ്റനാട് നേര്‍ച്ചയില്‍ ആഘോഷ കമ്മറ്റിക്കാര്‍ ഉയര്‍ത്തിയ വിവിധ തിടമ്പുകളില്‍ ഒന്ന് കമ്മട്ടിപ്പാടത്തിലെ ഗംഗയുടേതായിരുന്നു. ഫിദല്‍ കാസ്‌ട്രോയുടേയും അബ്ദുള്‍ കലാമിന്റെയും മുഖമുള്ള തിടമ്പിനൊപ്പമായിരുന്നു ഗംഗയുടേയും സ്ഥാനം. വളരെ ആഘോഷത്തോടെയാണ് ചെര്‍പ്പുളശ്ശേരി അനന്ദപത്മനാഭന്റെ മുകളില്‍ വിനായകന്റെ മുഖമുള്ള തിടമ്പ് ഉയര്‍ത്തിയത്. കേരളത്തില്‍ മറ്റൊരു നടനും ലഭിക്കാത്ത തരരത്തിലുള്ള ഭാഗ്യവും സ്‌നേഹവുമാണ് വിനായകന് ലഭിച്ചത്.

southlive_2017-02_1d35046c-c445-4f1d-a3c4-bc5782ef709a_ganga

Related posts