നൂ​റാം ജ​ന്മ​ദി​ന​ത്തി​ൽ അ​മ്മ​യ്ക്ക് പാ​ദ​പൂ​ജ ചെ​യ്ത്  അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി മോദി; ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ



ഗാ​ന്ധി​ന​ഗ​ർ: അ​മ്മ​യു​ടെ 100-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഗാ​ന്ധി​ന​ഗ​റി​ലെ വ​സ​തി​യി​ലെ​ത്തി. അ​മ്മ​യെ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി, അ​മ്മ​യു​ടെ കാ​ലു​ക​ൾ ക​ഴു​കി പ്ര​ത്യേ​ക പൂ​ജ​ക​ളും ന​ട​ത്തി.

വ​ഡ്ന​ഗ​റി​ലെ ഹ​ട്കേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ലും ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ പ​ങ്ക​ജ് മോ​ദി​ക്കൊ​പ്പം റെ​യ്സ​ൻ ഗ്രാ​മ​ത്തി​ലാ​ണ് അ​മ്മ ഹീ​രാ​ബെ​ൻ താ​മ​സി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഗു​ജ​റാ​ത്തി​ലെ​ത്തി​യ​ത്. ഈ ​മാ​സം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ര​ണ്ടാം ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ഈ ​മാ​സം ആ​ദ്യ​ത്തെ ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ 3000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Related posts

Leave a Comment