അ​ഗ്നി​പ​ഥ് പ​ദ്ധ​തി; പ്രതിഷേധത്തിന് ആഹ്വാനം ച​ലോ സെ​ക്ക​ന്ത​രാ​ബാ​ദ് എ​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​;ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ

സെ​ക്ക​ന്ത​രാ​ബാ​ദ്: അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രെ തെ​ലു​ങ്കാ​ന​യി​ലെ സെ​ക്ക​ന്ത​രാ​ബാ​ദി​ലു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

സൈ​ന്യ​ത്തി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ സു​ബ്ബ​റാ​വു എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​വെ​ന്ന​താ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റം. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് ഫോ​ഴ്സി​ന് കൈ​മാ​റും.

ച​ലോ സെ​ക്ക​ന്ത​രാ​ബാ​ദ് എ​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സെ​ക്ക​ന്ത​രാ​ബാ​ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ട്രെ​യി​നി​ന് തീ​വ​യ്ക്കു​ക​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment