സ്വ​പ്നയുടെ രഹസ്യ മൊ​ഴി വേ​ണ​മെ​ന്ന് സ​രി​ത; ആ​വ​ശ്യം ത​ള്ളി​ ഹർജിക്കാരിയോട് കോടതിയുടെ പരാമർശം ഇങ്ങനെ

കൊ​ച്ചി: സ്വ​പ്‌​ന സു​രേ​ഷ് ന​ല്‍​കി​യ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ര്‍​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് സ​രി​ത എ​സ്.​നാ​യ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ത​ള്ളി.

എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് സ​രി​ത​യു​ടെ ആ​വ​ശ്യം ത​ള്ളി​യ​ത്. മൂ​ന്നാം ക​ക്ഷി​ക്ക് മൊ​ഴി​പ്പ​ക​ർ​പ്പ് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​ത് വ​രെ പ​ക​ര്‍​പ്പ് ആ​ര്‍​ക്കും ന​ല്‍​കാ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. നേ​ര​ത്തെ സ​മാ​ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ക്രൈം​ബ്രാ​ഞ്ച് ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യ കാ​ര്യ​വും കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചു.

സ്വ​പ്‌​ന സു​രേ​ഷ് ന​ല്‍​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ല്‍ ത​നി​ക്കെ​തി​രേ പ​രാ​മ​ര്‍​ശ​മു​ണ്ടെ​ന്നും അ​തി​നാ​ല്‍ മൊ​ഴി​യു​ടെ പ​ക​ര്‍​പ്പ് ല​ഭി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു സ​രി​ത ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

അ​തേ​സ​മ​യം, കീ​ഴ്‌​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സ​രി​ത അ​റി​യി​ച്ചു.ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സ്വ​പ്‌​ന​യു​ടെ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ര്‍​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ന​ല്‍​കി​യ ഹ​ര്‍​ജി​യും കോ​ട​തി ത​ള്ളി​യ​ത്.

Related posts

Leave a Comment