രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ പ്ര​സ്താ​വ​ന; മോ​ദി​യു​ടെ റാ​ലി റ​ദ്ദാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി​യെ അ​പ​മാ​നി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി റ​ദ്ദാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടു.

രാ​ജീ​വ് ഗാ​ന്ധി​യെ കു​റി​ച്ച് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് മോ​ദി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ മോ​ദി​ക്ക് ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​ത്തെ സം​ബ​ന്ധി​ച്ചോ പാ​ര​ന്പ​ര്യ​ത്തെ കു​റി​ച്ചോ അ​റി​വി​ല്ല. മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നും തു​ട​ർ​ച്ച​യാ​യി നി​യ​മം ലം​ഘി​ക്കു​ന്നു​വെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മോ​ദി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ഭി​ഷേ​ക് മ​നു സി​ഖ്‌​വി പ​റ​ഞ്ഞു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും സി​ഖ്‌​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സ്താ​വ​ന. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

നി​ങ്ങ​ളു​ടെ പി​താ​വി​നെ മി​സ്റ്റ​ർ ക്ലീ​ൻ എ​ന്നാ​യി​രി​ക്കും നി​ങ്ങ​ളു​ടെ സേ​വ​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം അ​വ​സാ​നി​ച്ച​ത്- ബോ​ഫോ​ഴ്സ് കേ​സ് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് മോ​ദി പ​റ​ഞ്ഞു.

Related posts