നി​ങ്ങ​ൾ സ​മ്മ​ർ​ദ​ത്തി​നു അ​ടി​മ​പ്പെ​ട്ടി​രി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി​ക്ക് രാ​ഹു​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​മ്മ​ർ​ദ​ത്തി​നു അ​ടി​മ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ഉ​ത്ക​ണ്ഠ​യി​ൽ​നി​ന്നാ​ണ് മോ​ദി​യു​ടെ സ​മീ​പ​കാ​ല പ്ര​സ്താ​വ​ന​ക​ളെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​ക്ര​മ​ണം.പ്രി​യ​പ്പെ​ട്ട മോ​ദി താ​ങ്ക​ളു​ടെ സ​മീ​പ​കാ​ല അ​ഭി​മു​ഖ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളും വീ​ഡി​യോ​ക​ളും താ​ങ്ക​ൾ സ​മ്മ​ർ​ദ​ത്തി​ൽ അ​ട​മ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ക്കു​റി​ച്ച് താ​ങ്ക​ൾ​ക്ക് തീ​ർ​ച്ച​യാ​യും ഉ​ത്ക​ണ്ഠ ഉ​ണ്ടാ​വു​മെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ പ്ര​സ്താ​വ​ന​ക​ളാ​ണ് മോ​ദി അ​ടു​ത്ത​കാ​ല​ത്താ​യി ന​ട​ത്തി​യ​ത്. രാ​ജീ​വ് ന​മ്പ​ർ വ​ൺ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നും വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ വി​നോ​ദ​യാ​ത്ര​യ്ക്കു ഉ​പ​യോ​ഗി​ച്ചെ​ന്നു​മാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം.

Related posts