എ​ല്ലാ വീ​ട്ടി​ലും പ​ശു! നരേന്ദ്ര മോദി സര്‍ക്കാരിനു പശുരക്ഷയിലാണ് ഇനി ശ്രദ്ധ; വരുന്നൂ’പശു സ്റ്റാര്‍ട്ട് അപ്’; രാജ്യത്താകെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്താ​കെ കാ​ർ​ഷി​ക മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ങ്കി​ലും ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നു പ​ശു​ര​ക്ഷ​യി​ലാ​ണ് ഇ​നി ശ്ര​ദ്ധ. എ​ല്ലാ വീ​ട്ടി​ലും പ​ശു എ​ന്ന​താ​ണു ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രം.

പ​ശു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ ആ​ണ് ഗ്രാ​മീ​ണ സ​ന്പ​ദ്ഘ​ട​ന​യ്ക്കാ​യു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​വീ​ന ആ​ശ​യം. പ​ശു സ്റ്റാ​ർ​ട്ട് അ​പ്പു​ക​ളെ പ്രോത്സാ​ഹി​പ്പി​ക്കാ​ൻ നാ​ലു മാ​സം മു​ന്പ് ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച രാ​ഷ്‌​ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു.

നെ​ല്ല്, തെ​ങ്ങ്, റ​ബ​ർ, കു​രു​മു​ള​ക്, ഏ​ലം തു​ട​ങ്ങി​യ കൃ​ഷി​ക​ളെ ത​ക​ർ​ച്ച​യി​ൽ നി​ന്നു ര​ക്ഷി​ക്ക​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ രോ​ദ​ന​ങ്ങ​ൾ​ക്കു ചെ​വി കൊ​ടു​ക്കാ​തെ​യാ​ണ് ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ൾ​ക്കാ​യി രാ​ഷ്‌​ട്രീ​യ​വും മ​ത​വും ക​ല​ർ​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ ത​ണ​ലി​ലു​ള്ള പു​തി​യ പ​ശു വി​പു​ലീ​ക​ര​ണ പ​ദ്ധ​തി.

കേ​ര​ള​ത്തി​ലേ​ത് ഉ​ൾ​പ്പെ​ടെ നി​ല​വി​ലു​ള്ള കൃ​ഷി​ക​ൾ​ക്ക് പ്ര​ത്യേ​ക സ​ഹാ​യ​പ​ദ്ധ​തി​ക​ളോ, ആ​നു​കൂ​ല്യ​ങ്ങ​ളോ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഗോ​വ​ധം നി​രോ​ധി​ച്ചി​ട്ടു​ള്ള​തി​നാ​ൽ രാ​ജ്യ​ത്താ​കെ വ​ള​ർ​ത്തു​ന്ന കോ​ടി​ക്ക​ണ​ക്കി​നു പ​ശു​ക്ക​ൾ പ്രാ​യ​മാ​കു​ന്പോ​ൾ സം​ര​ക്ഷി​ക്കാ​നും ഇ​നി​യും വ​ലി​യ തു​ക ചെ​ല​വാ​കും.

രാ​ജ്യ​ത്താ​കെ ഗോ​ശാ​ല​ക​ൾ സ്ഥാ​പി​ക്കാ​നും പ​ശു ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​നു​മാ​കും പു​തി​യ സ്റ്റാ​ർ​ട്ട് അ​പ്പു​ക​ളെ പ്രോ​ത്സാഹി​പ്പി​ക്കു​ക​യെ​ന്ന് രാ​ഷ്‌​ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് ചെ​യ​ർ​മാ​ൻ വ​ല്ല​ഭ് ഭാ​യി ക​തൂ​രി​യ പ​റ​ഞ്ഞു.

പ​ശു വ​ള​ർ​ത്ത​ൽ, സം​ര​ക്ഷ​ണം, പാ​ലും ചാ​ണ​ക​വും ഗോ​മൂ​ത്ര​വും അ​ട​ക്ക​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ച്ചു​ള്ള ബ​യോ ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ വ​ൻ​കി​ട സം​ര​ംഭ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും സ​ഹാ​യം ന​ൽ​കും.

Related posts