മോദിയുടെ പേരില്‍ ക്ഷേത്രം; വിവാദമായപ്പോൾ പ്രതിമയുമായി ബിജെപി പ്രവര്‍ത്തകന്‍ തടിതപ്പി..!

പുനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം നിർമിച്ചത് വിവാദമായതോടെ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മോദിയുടെ പ്രതിമ നീക്കി.

പുനെയിൽ മയൂര്‍ മുണ്ടേ എന്ന ബിജെപി പ്രവര്‍ത്തകനാണ് മോദിക്ക് വേണ്ടി ക്ഷേത്രം പണിയുകയും മോദിയുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്തത്.

എന്നാൽ ഇതിനെതിരേ വിമർശനം രൂക്ഷമായതോടെ ഇയാൾ “മോദി പ്രതിഷ്ഠ’ ഒഴിവാക്കുകയായിരുന്നു.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന ആളുടെ പേരിൽ ഒരു ക്ഷേത്രം വേണമെന്ന് കരുതി. അതുകൊണ്ടാണ് മോദിജിക്കായി ക്ഷേത്രം നിർമിച്ചതെന്നും മയുർ മുണ്ടേ പറഞ്ഞു.

Related posts

Leave a Comment