അ​യ​ൽ​വാ​സി എ​യ​ർ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ചു വെ​ടി​വെ​ച്ച പൂച്ചയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമായേക്കും;  പരാതി നൽകി  കുടുംബം; അയൽ വാസി രമേശൻ മുങ്ങി


വൈ​ക്കം: വ​ള​ർ​ത്തു പൂ​ച്ച​യെ അ​യ​ൽ​വാ​സി വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പൂ​ച്ച​യു​ടെ എ​ക്സ് റേ ​ഇ​ന്ന് എ​ടു​ക്കും. എ​ക്സ​റേ ഫ​ലം ല​ഭി​ച്ച​ശേ​ഷം പൂച്ച​യ്ക്ക് തു​ട​ർ ചി​കി​ത്സ ന​ട​ത്താ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലാ​ണ് എ​ക്സ് റേ ​എ​ടു​ക്കു​ന്നത്. വൈ​ക്കം ത​ല​യാ​ഴം ആ​ല​ത്തൂ​ർ പാ​ര​ണ​ത്ര രാ​ജു-​സു​ജാ​ത ദ​ന്പ​തി​ക​ളു​ടെ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള ചി​ന്നു എ​ന്ന വ​ള​ർ​ത്തു​പൂ​ച്ച​യ്ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ അ​യ​ൽ​വാ​സി​യു​ടെ എ​യ​ർ ഗ​ണി​ൽ​നി​ന്നു വെ​ടി​യേ​റ്റ​ത്.

വ​യ​റി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൂ​ച്ച​യെ ഇ​ന്ന​ലെ രാ​വി​ലെ കോ​ട്ട​യം വെ​റ്ററിന​റി കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഒ​രു പ​ക​ൽ മു​ഴു​വ​ൻ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യാ​ണ് പൂ​ച്ച​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സ​മീ​പ​ത്തെ ഒ​രു വി​വാ​ഹ സ​ത്കാ​ര​ത്തി​നു സു​ജാ​ത​യും കു​ടും​ബ​വും പോ​യ​പ്പോ​ൾ കൂ​ടെ​യെ​ത്തി​യ പൂ​ച്ച നി​ര​ത്തു​വ​ക്കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി എ​ട്ടി​നു കു​ടും​ബം മ​ട​ങ്ങി​വ​രു​ന്ന​തു ക​ണ്ട് വ​ഴി​വ​ക്കി​ൽ​നി​ന്നു പൂ​ച്ച​കൂ​ടെ​പ്പോ​രാ​ൻ ഓ​ടി വ​രു​ന്പോ​ഴാ​യി​രു​ന്നു അ​യ​ൽ​വാ​സി ര​മേ​ശ​ൻ വെ​ടി​വ​ച്ച​തെ​ന്ന് സു​ജാ​ത ആ​രോ​പി​ക്കു​ന്നു. ഇ​തി​നു​മു​ന്പും സ​മാ​ന സം​ഭ​വ​ങ്ങ​ൾ പ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ​ല മൃ​ഗ​ങ്ങ​ൾ​ക്കും ഇ​ത്ത​ര​ത്തി​ൽ വെ​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

വെ​ടി​യേ​റ്റ് മ​ര​ണ വെ​പ്രാ​ള​ത്തി​ൽ ഓ​ടി​യ പൂ​ച്ച​യെ കു​ടും​ബം തി​ര​ഞ്ഞു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ​യ​റി​ന​ടി​യി​ൽ മു​റി​വേ​റ്റ് ചോ​ര വാ​ർ​ന്നൊ​ഴു​കു​ന്ന നി​ല​യി​ലാ​യ പൂ​ച്ച​യെ ഉ​ട​ൻ വൈ​ക്കം താ​ലൂ​ക്ക് മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി.

വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം വെ​റ്ററിന​റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബം വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി പ​രാ​തി ന​ൽ​കി. പ​രാ​തി ന​ൽ​കി​യ​തോ​ടെ അ​യ​ൽ​വാ​സി ഒ​ളി​വി​ലാ​ണ്.

 

Related posts

Leave a Comment