അ​നൂ​പ് സിനിമാക്കാർക്ക് പ്രിയങ്കരൻ! കൊച്ചിയിലെ ലഹരിമരുന്ന് സംഘത്തിലെ പ്രധാന കണ്ണി; പ്ര​മു​ഖ താ​ര​ങ്ങ​ളും ഇ​യാ​ളു​ടെ ക​ണ്ണി​യി​ലെ അംഗം

കൊ​ച്ചി: ല​ഹ​രി മ​രു​ന്നു ക​ട​ത്തു കേ​സി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​നൂ​പ് കൊ​ച്ചി​യി​ലെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി.

സി​നി​മാ മേ​ഖ​ല​ക​ളി​ലേ​ക്കും മ​റ്റു ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ലും ല​ഹ​രി​യെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് മു​ഹ​മ്മ​ദ് അ​നൂ​പ് എ​ന്ന് കേ​ന്ദ്ര ല​ഹ​രി വി​രു​ദ്ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ക​ണ്ടെ​ത്തി.

സി​നി​മാ​ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മു​ഖ താ​ര​ങ്ങ​ളും ഇ​യാ​ളു​ടെ ക​ണ്ണി​യി​ലെ അം​ഗ​മാ​ണെ​ന്ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളും. മു​ഹ​മ്മ​ദ് അ​നൂ​പി​നൊ​പ്പം പി​ടി​യി​ലാ​യ സീ​രി​യ​ല്‍ ന​ടി അ​നി​ഘ​യും ആർ. രവീന്ദ്രനും ല​ഹ​രി ക​ട​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഈ ​സം​ഘ​ത്തി​ന് സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ര്‍, കെ.​ടി. റ​മീ​സ് തു​ട​ങ്ങി​യ​വ​രു​മാ​യും ബ​ന്ധ​മു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഹ​മ്മ​ദ് അ​നൂ​പി​നെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഐ​എ​യും ചോ​ദ്യം ചെ​യ്യും. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് വേ​ണ്ട പ​ണം സ്വ​രൂ​പി​ക്കാ​ന്‍ മു​ഹ​മ്മ​ദ് അ​നൂ​പി​ന്‍റെ സ​ഹാ​യം പ്ര​തി​ക​ള്‍ തേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

സ്വ​ര്‍​ണ​ക്ക​ട​ത്തി​നു വേ​ണ്ടി കൂ​ടു​ത​ല്‍ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു റ​മീ​സ് ല​ഹ​രി മാ​ഫി​യ​യു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വ​രം ചോ​ര്‍​ന്ന​തെ​ന്ന് പ്ര​തി​ക​ള്‍ പ​ല​രും മൊ​ഴി ന​ല്‍​കി​യി​ട്ടു​മു​ണ്ട്.

സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ര്‍ എ​ന്നി​വ​ര്‍ ബം​ഗ​ളൂ​രു​വി​ല്‍ അ​റ​സ്റ്റി​ലാ​യ ജൂ​ലൈ 10ന് ​മു​ഹ​മ്മ​ദ് അ​നൂ​പ് ഒ​രു രാ​ഷ്ട്രീ​യ ഉ​ന്ന​ത​നെ പ​ല ത​വ​ണ വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

മു​ഹ​മ്മ​ദ് അ​നൂ​പു​മാ​യി ബ​ന്ധ​മു​ള്ള ഏ​താ​നും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​നു ല​ഹ​രി​മ​രു​ന്നു ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു​ള്ള വ്യ​ക്ത​മാ​യ തെ​ളി​വാ​ണ് ഇ​വ​രി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment