മീ​ശ​പി​രി​ച്ച ലാ​ലേ​ട്ട​ൻ ടീ​സ​ർ എ​ത്തി

mohanlal0402

മ​ല​യാ​ള​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ മാ​റ്റി​മാ​റ്റി പ​രീ​ക്ഷി​ച്ച് ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വി​സ്മ​ര​ണി​യ​മാ​ക്കി മു​ന്നേ​റു​ന്ന ലാ​ലേട്ട​ന്‍റെ പു​തി​യ ചി​ത്ര​മാ​യ 1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ടീ​സ​ർ റി​ലീ​സ് ചെ​യ്തു. മീ​ശ​പി​രി​ച്ച് ആ​രാ​ധ​ക​രെ ആ​കാം​ക്ഷയു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​ൻ ക​ഴി​വു​ള​ള ലാ​ലേ​ട്ട​ൻ പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ആ​കാം​ക്ഷ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്.
മോ​ഹ​ൻ​ലാ​ലി​ന്‍റെ മീ​ശ​പി​രി​ച്ചു​ള്ള ലു​ക്കാ​ണ് ടീ​സ​റി​ൽ ഏ​റ്റ​വും ആ​ദ്യ​ത്തെ ആ​ക​ർ​ഷ​ണം. ഉ​ത്സ​വ​പ്പ​റ​ന്പി​ലെ കൊ​ട്ടും യു​ദ്ധ​ഭൂ​മി​യു​മാ​ണ് 35 സെ​ക്ക​ൻഡ് ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റി​ൽ കാ​ണി​ക്കു​ന്ന​ത്. ടീ​സ​ർ പു​റ​ത്തിറങ്ങിയ​പ്പോ​ൾ​ത​ന്നെ സി​നി​മ​യെ​പ്പ​റ്റി​യു​ള​ള ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ വാ​നോ​ള​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളിൽ ഇ​പ്പോ​ൾ ഈ ​ടീ​സ​ർ ത​രം​ഗ​മാ​കു​ക​യാ​ണ്.
മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​-പാ​ക് യു​ദ്ധസ​മ​യ​ത്ത് രാ​ജ​സ്ഥാ​ൻ മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​വും ര​ണ്ട് ഉ​യ​ർ​ന്ന പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​ത​വും ബ​ന്ധ​വു​മൊ​ക്കെ​യാ​ണ് വി​വ​രി​ക്കു​ന്ന​ത്. മേ​ജ​ർ മ​ഹാ​ദേ​വ​ൻ, മേ​ജ​ർ സ​ഹ​ദേ​വ​ൻ എ​ന്നീ റോ​ളു​ക​ളി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

Related posts