സാമ്പത്തിക തട്ടിപ്പുകേസ്; ആ​വ​ശ്യ​മെ​ങ്കി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് മാ​റി നി​ൽ​ക്കുമെന്ന് കെ. ​സു​ധാ​ക​ര​ൻ

കൊ​ച്ചി: ത​ട്ടി​പ്പ് കേ​സി​ലെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ആ​വ​ശ്യ​മെ​ങ്കി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽ​ക്കു​മെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ.

അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടും. നി​ര​പ​രാ​ധി​യെ​ന്ന വി​ശ്വാ​സം ത​നി​ക്കു​ണ്ട്. കോ​ട​തി​യി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​ൺ​ഗ്ര​സ്.

ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​പി​സി​സി ക​രി​ദി​നം ആ​ച​രി​ക്കും. ബൂ​ത്ത്ത​ലം മു​ത​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്

Related posts

Leave a Comment