മെ​സി​ക്ക് ഇ​ന്ന് 36-ാം പി​റ​ന്നാ​ള്‍; ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ആരാധകർ

ബ്യൂ​ണോ​സ് ഐ​റീ​സ്: ലോ​ക ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​ക്ക് ഇന്ന് 36-ാം പി​റ​ന്നാ​ള്‍.  ആ​ശം​സ​ക​ള്‍ നേ​ർന്ന് ആരാധകർ

ലോ​ക​ക​പ്പി​ല്‍ മു​ത്ത​മി​ട്ട​ശേ​ഷ​മു​ള്ള ആ​ദ്യ ജ​ന്മ​ദി​ന​മാ​ണി​ത്. ഖ​ത്ത​ര്‍ വേ​ദി​യാ​യ 2022 ലെ ​ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​ത് മെ​സി​യു​ടെ അ​ര്‍​ജന്‍റീന​യാ​യി​രു​ന്നു.

1987 ജൂ​ണ്‍ 24 ന് ​അ​ര്‍​ജ​ന്‍റീന​യി​ലെ റൊ​സാ​രി​യോ​യി​ലാ​ണ് ല​യ​ണ​ല്‍ മെ​സി ജ​നി​ച്ച​ത്. 13-ാം വ​യ​സി​ല്‍ സ്‌​പെ​യി​നി​ന്‍റെ എ​ഫ്‌​സി ബാ​ഴ്സ​ലോ​ണ​യി​ല്‍ ക​ളി തു​ട​ങ്ങി​യ അ​ദ്ദേ​ഹം ഇ​ന്ന് കാ​ല്‍​പ​ന്ത് ക​ളി​യു​ടെ രാ​ജാ​വാ​യി മാ​റി​യി​രി​ക്കു​ന്നു.

ഫു​ട്‌​ബോ​ള്‍ ക​രി​യ​റി​ല്‍ സാ​ധ്യ​മാ​യ എ​ല്ലാ പ്ര​ധാ​ന കി​രീ​ട​ങ്ങ​ളി​ലും അ​ദ്ദേ​ഹം മു​ത്ത​മി​ട്ടു​ക​ഴി​ഞ്ഞു. ലോ​റ​സ് പു​ര​സ്‌​കാ​രം ര​ണ്ടു​ത​വ​ണ നേ​ടി​യ ഒ​രേ​യൊ​രു കളിക്കാരനാണ് മെസി. ഏ​ഴ് ബാ​ലോ​ണ്‍​ഡി ഓ​റി​ന്‍റെ തി​ള​ക്ക​വു​മു​ണ്ട്.

അ​ടു​ത്തി​ടെ പി​എ​സ്ജി വി​ട്ട മെ​സി യു​എ​സ്എ​യി​ലെ ഇന്‍റര്‍ മ​യാ​മി​യി​ലേ​ക്കെ​ത്തി​യി​രു​ന്നു. പു​തി​യ ക്ല​ബി​നാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ മ​ത്‌​സ​രം ജൂ​ലാ​യ് 21-ന് ​ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Related posts

Leave a Comment