മൂലത്തറ അണക്കെട്ടിന്‍റെ ബണ്ട് തകർന്നു; വെള്ളപ്പാച്ചിലിൽ പ​ന്ത്ര​ണ്ടു​വ​ർ​ഷം ​മുമ്പ് ത​ക​ർ​ന്ന ബ​ണ്ട് പുനർനിർമ്മിച്ചതാണ് വീണ്ടും  തകർന്നത്

ചി​റ്റൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ മൂ​ല​ത്ത​റ അ​ണ​ക്കെ​ട്ടി​ന്‍റെ അ​രി​ക് ബ​ണ്ട് ത​ക​ർ​ന്നു. വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ബ​ണ്ട് ത​ക​ർ​ന്ന​ത്. വ​ല​തു​ഭാ​ഗ​ത്തെ ബ​ണ്ട് വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്നു. വെ​ള്ളം ത​ട​യാ​നാ​യി സ്ഥാ​പി​ച്ച മ​ണ്‍ ത​ട​യ​ണ​യും ഒ​ഴു​കി​പോ​യി.​ പ​ന്ത്ര​ണ്ടു​വ​ർ​ഷം​മു​ന്പ് ത​ക​ർ​ന്ന ബ​ണ്ട് പു​ന​ർ​നി​ർ​മി​ച്ച​താ​ണ് വ്യാ​പ​ക​മാ​യി ത​ക​ർ​ന്ന​ത്. ഇ​നി ബ​ണ്ട് പു​ന​ർ​നി​ർ​മി​ച്ചാ​ലേ വ​ല​തു​ക​നാ​ലി​ലൂ​ടെ വെ​ള്ളം ഇ​റ​ക്കാ​ൻ ക​ഴി​യൂ.

ഇ​ന്ന​ലെ ആ​ളി​യാ​റി​ൽ നി​ന്ന് ചി​റ്റൂ​ർ പു​ഴ​യി​ലേ​ക്ക് 500 ഘ​ന​യ​ടി​വീ​തം വെ​ള്ളം ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​തോ​ടെ​യാ​ണ് ബ​ണ്ട് ത​ക​രാ​നി​ട​യാ​യ​ത്. മേ​നോ​ൻ​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം​ക​യ​റി​യ​ത് ഭീ​തി​പ​ര​ത്തി. വീ​ടു​ക​ളി​ലു​ള്ള​വ​രെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​തി​നാ​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​യി.

മ​രു​ത​ന്പാ​റ ആ​ണ്ട​യി​ല​ക്ക​ള​ത്തി​ൽ വേ​ല​ൻ​കു​ള​ന്പി​ൽ സു​ബ്ര​ഹ്്മ​ണ്യ​ന്‍റെ വീ​ട്ടു​കി​ണ​ർ ഇ​ടി​ഞ്ഞു​താ​ണു. ചി​റ്റൂ​ർ​പു​ഴ​യി​ലേ​ക്ക് ആ​ളി​യാ​ർ വെ​ള്ളം ഇ​റ​ക്കി​യ​തി​നാ​ൽ മൂ​ത്ത​റ, ആ​ലാം​ക​ട​വ്, പാ​റ​ക്ക​ളം, നി​ലം​പ​തി​പാ​ലം മു​ങ്ങി​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മു​ട​ങ്ങി.

മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ​കാ​ണാ​ൻ ജ​ന​ങ്ങ​ളു​ടെ തി​ര​ക്കും ഇ​ന്ന​ലെ ശ​ക്ത​മാ​യി​രു​ന്നു.​പെ​രു​വെ​ന്പ്-​ക​നാ​ൽ​പ്പാ​ലം റോ​ഡി​ൽ വ​യ​ലു​ക​ലി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യി. കാ​ൽ​ന​ട​യാ​ത്ര​യും മ​ണി​ക്കൂ​റു​ക​ളോ​ളം നി​രോ​ധി​ച്ചു. താ​ലൂ​ക്ക് ഓ​ഫീ​സ് അ​ധി​കൃ​ത​ർ, ഫ​യ​ർ​ഫോ​ഴ്സ് എന്നിവർ ജാഗ്രതയിലാണ്.​നു

Related posts