ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് നടന്നു! മൂന്നു വയസുകാരിയെ കണ്ടെത്താനായില്ല; പ്രതിഫലം ഒന്നര ലക്ഷം ഡോളറായി ഉയർത്തി

സാന്‍ അന്‍റോണിയോ (ടെക്സസ്) : സാന്‍ അന്‍റോണിയോ കമ്യൂണിറ്റിയിലെ അംഗമായ മൂന്നുവയസുകാരിയെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം ഒന്നര ലക്ഷം ഡോളറായി (1, 50,000) ഉയര്‍ത്തി.

സാന്‍ അന്‍റോണിയോ ഇസ് ലാമിക് സെന്‍റർ ശേഖരിച്ച സംഭാവനകളുടെ കൂടെ (1, 00,000) ക്രൈം സ്‌റ്റോപ്പേഴ്‌സും ചേര്‍ന്ന് പ്രതിഫലം 1, 50,000 ആയി ഉയര്‍ത്തുകയായിരുന്നു.

ഡിസംബര്‍ 20 നു വൈകുന്നേരം അഞ്ചിനും ആറിനും ഇടയില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്‍റിനു മുമ്പില്‍ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മൂന്നുവയസുകാരിയായ ലിന കില്‍.

കുട്ടികളുടെ സമീപത്തു നിന്നു മാതാവ് മാറിയ ചുരുങ്ങിയ സമയത്തിനുള്ളിലാണ് കുട്ടിയെ കാണാതായത്.

ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നു വൈകുന്നേരം 7.15ന് പോലീസ് സമീപത്തുള്ള പ്രദേശങ്ങളില്‍ അന്വേഷിക്കുകയും വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കുട്ടിയുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിച്ചില്ല.

നാലടി ഉയരവും 55 പൗണ്ടു തൂക്കവുമുള്ള കുട്ടി കാണാതായ സമയത്ത് ധരിച്ചിരുന്നത് ചുവന്ന വസ്ത്രവും കറുത്ത ജാക്കറ്റുമാണ്.

സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 2102077660 എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് സാന്‍ അന്‍റോണിയോ പോലീസ് അഭ്യര്‍ഥിച്ചു.

പി.പി. ചെറിയാൻ

Related posts

Leave a Comment