വടക്കഞ്ചേരിയിൽ പോ​ലീ​സ് ഓ​ഫീ​സ​റേ​യും ഭാ​ര്യ​യേ​യും  മ​ർ​ദി​ച്ച​ത് സദാചാര പോലീസ് ചമഞ്ഞ്

വ​ട​ക്ക​ഞ്ചേ​രി: സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റേ​യും ഭാ​ര്യ​യേ​യും ഒ​രു സം​ഘ​മാ​ളു​ക​ൾ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. മു​ട്ടി​ക്കു​ള​ങ്ങ​ര കെ ​എ പി ​ക്യാ​ന്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​ണ​പ്പാ​ടം സ​തീ​ഷ്കു​മാ​ർ (30), ഭാ​ര്യ ശി​ല്പ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.​പ​രി​ക്കേ​റ്റ സ​തീ​ഷ് കു​മാ​ർ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​യ്യ​പ്പ​ൻ​കു​ന്ന് ഉ​ളി​കു​ത്താം​പാ​ട​ത്ത് വ​ച്ചാ​ണ് സം​ഭ​വം.​അ​യ്യ​പ്പ​ൻ കു​ന്നി​ലെ സ​തീ​ഷ് കു​മാ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പോ​യി ഭാ​ര്യ​യു​മാ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട​ഞ്ഞ് നി​ർ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. പോ​ലീ​സാ​ണെ​ന്നും കൂ​ടെ​യു​ള്ള​ത് ഭാ​ര്യ​യാ​ണെ​ന്നും പ​റ​ഞ്ഞെ​ങ്കി​ലും ഇ​ത് കേ​ൾ​ക്കാ​തെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്.​ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളും ക​ണ്ടാ​ല​റി​യു​ന്ന മ​റ്റ് നാ​ല് പേ​രു​ടെ പേ​രി​ലും വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ക്ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts