അഴിമതി പൊളിച്ചടുക്കുന്നത് ഇങ്ങനെയാണ് ! വാ​​​ഹ​​​ന​​​പ്രേ​​​മി​​​ക​​​ളെ​​​ല്ലാം ആ ​​​കാ​​​ഴ്ച ക​​​ണ്ട​​​ത് നി​​​റ​​​ക​​​ണ്ണു​​​ക​​​ളോ​​​ടെ‍

അ​​​വി​​​ടെ​​​ക്കൂ​​​ടി​​​യ വാ​​​ഹ​​​ന​​​പ്രേ​​​മി​​​ക​​​ളെ​​​ല്ലാം നി​​​റ​​​ക​​​ണ്ണു​​​ക​​​ളോ​​​ടെ‍യാ​​​ണ് ആ ​​​കാ​​​ഴ്ച ക​​​ണ്ട​​​ത്. പ​​​ല​​​രും ക​​​ണ്ടു​​​നി​​​ൽ​​​ക്കാ​​​നാ​​​വാ​​​തെ സ്ഥ​​​ലം​​​വി​​​ട്ടു. ലം​​​ബോ​​​ർ​​​ഗി​​​നി​​​യും റോ​​​ൾ​​​സ് റോ​​​യി​​​സു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ബു​​​ൾ​​​ഡോ​​​സ​​​ർ ത​​​വി​​​ടു​​​പൊ​​​ടി​​​യാ​​​ക്കു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് വാ​​​ഹ​​​ന​​​പ്രേ​​​മി​​​ക​​​ളു​​​ടെ ക​​​ണ്ണു​ ന​​​ന​​​ച്ച​​​ത്.

ഫി​​​ലി​​​പ്പീ​​ൻ​​​സി​​​ലാ​​​ണ് സം​​​ഭ​​​വം. ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​രു​​​ടേ​​​തും നി​​​കു​​​തി വെ​​​ട്ടി​​​ച്ചു രാ​​​ജ്യ​​​ത്ത് എ​​​ത്തി​​​ച്ച​​​തു​​​മാ​​​യ ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ഫി​​​ലി​​​പ്പീ​​​ൻ​​​സ് ത​​​ല​​​സ്ഥാ​​​ന​​​ത്ത് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ആ​​​ളു​​​ക​​​ളെ സാ​​​ക്ഷി​​​യാ​​​ക്കി അ​​​ധി​​​കൃ​​​ത​​​ർ ന​​​ശി​​​പ്പി​​​ച്ചു​​​ക​​​ള​​​ഞ്ഞ​​​ത്.

ഫി​​​ലി​​പ്പീ​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ഡ്രി​​​ഗോ ഡ്യൂ​​​ട്ടെർ​​​ട്ടെയും വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പൊ​​​ളി​​​ച്ച​​​ടു​​​ക്ക​​​ലി​​​നു സാ​​​ക്ഷി​​​യാ​​കാ​​നെ​​ത്തി​​യി​​രു​​ന്നു. അ​​​ഴി​​​മ​​​തി​​​ക്കും ക​​​ള്ള​​​ക്ക​​​ട​​ത്തി​​​നു​​​മെ​​​തി​​​രേ സ​​​ന്ധി​​​യി​​​ല്ലാ​​​ത്ത പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​രെ​​​ന്നും അ​​​ഴി​​​മ​​​തി​​​ക്കാ​​​ർ​​​ക്ക് ഇ​​​തു പാ​​​ഠ​​​മാ​​​ക​​​ട്ടേ​​​യെ​​​ന്നും പ്ര​​സി​​ഡ​​ന്‍റ് പ​​​റ​​​ഞ്ഞു.

കാ​​​റു​​​ക​​​ളും സൂ​​​പ്പ​​​ർ​​​ബൈ​​​ക്കു​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ 68 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ശി​​​പ്പി​​​ച്ച​​​തെ​​ന്നു ഫി​​​ലി​​പ്പീ​​​ൻ​​​സി​​​ലെ ഒൗ​​​ദ്യോ​​​ഗി​​​ക മാ​​​ധ്യ​​​മം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പോ​​​ർ​​​ഷെ, ട്ര​​​യം​​​പ്, ചോ​​​പ്പ​​​ർ തു​​​ട​​​ങ്ങി​​​യ ലോ​​​ക​​​ത്ത​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യി​​​ൽ​​​പ്പെ​​​ടു​​​ന്നു. നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടു​​​ത്ത ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ന​​​ശി​​​പ്പി​​​ക്ക​​​ൽ. എ​​​ന്നാ​​​ൽ, ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​ പ​​​ക​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ ലേ​​​ല​​​ത്തി​​​ൽ വി​​​റ്റു പ​​​ണം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു വേ​​​ണ്ട​​​തെ​​ന്നു സ​​​ർ​​​ക്കാ​​​ർ വി​​​രു​​​ദ്ധ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.

Related posts