കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മോ​ഷ​ണ പ​ര​മ്പര; ഒരു മാസത്തിനിടെ നിരവധി മോഷങ്ങൾ; പട്രോളിംഗ് ശക്തമാക്കി പോലീസ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി മോ​ഷ​ണ പ​ര​ന്പ​ര തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റർ ചെ​യ്തി​ട്ടു​ള്ള​ത്. ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നാ​ണ് മോ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. പിന്നീട് മോ​ഷ​ണ​ങ്ങ​ൾ ബ​സു​ക​ൾ കേ​ന്ദ്രീക​രി​ച്ചാ​യി.

നി​ര​വ​ധി വീ​ട്ട​മ്മ​മാ​രു​ടെ പ​ഴ്സു​ക​ളാ​ണ് ബ​സു​ക​ളി​ൽ നി​ന്ന് മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക​ട​ക​ളും വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പേ​ട്ട​ക്കവ​ല​യി​ലെ പ​ല ക​ട​ക​ളി​ൽ നി​ന്നും പ​ണം മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.
ഇ​ന്ന​ലെ പ​ട്ടാ​പ​ക​ൽ വീ​ടി​നു​ള്ളി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന ര​ണ്ടു പേ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി തു​ന്പ​മ​ട സ്വ​ദേ​ശി​ക​ളാ​യ ഇ​ഞ്ചി​ക്കാ​ലാ​യി​ൽ മ​നോ​ജ് (42), ചീ​രാം​കു​ള​ത്ത് അ​നി​ക്കു​ട്ട​ൻ (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ട്ടാ​പ്പ​ക​ൽ ഓ​ട് പൊ​ളി​ച്ച് വീ​ടി​നു​ള്ളി​ൽ ക​യ​റി​യ പ്ര​തി​ക​ൾ അ​ല​മാ​ര കു​ത്തി​ത്തുറ​ന്ന് ആ​റ് പ​വ​ൻ വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്വ​കാ​ര്യ പ​ണ​മി​ടപാടു സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ച ആ​ഭ​ര​ണ​ങ്ങ​ളി​ൽ ഒ​രു പ​ങ്ക് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ബാ​ക്കി​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ പ്ര​തി​ക​ൾ വീ​ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തും പോ​ലീ​സ് ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​ട​ക്കു​ന്നം പാ​ല​ന്പ്ര കി​ഴ​ക്കേ​തി​ൽ ജ​യ​കൃ​ഷ്ണ(19)​നെയാണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്. കു​ന്നും​ഭാ​ഗം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ലെ തൊ​ഴി​ലാ​ളി​യു​ടെ ബൈ​ക്ക് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ബൈ​ക്ക് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഇ​യാ​ളെ പോ​ലീ​സ് പ​ല ത​വ​ണ പി​ടി​കൂ​ടി​യ​താ​ണ്.

മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സും രം​ഗ​ത്ത് സ​ജീ​വ​മാ​യി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത പ​ട്രോ​ളിം​ഗാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts