കാ​മു​കി​യു​ടെ മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​; ഒ​രാ​ൾ അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വി​തു​ര: കാ​മു​കി​യു​ടെ മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ. തൊ​ളി​ക്കോ​ട് തേ​വ​ൻ​പാ​റ ഈ​ന്തി​വി​ള ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ഷ​റ​ഫു​ദ്ദീ​ൻ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ​ക്കൊ​രു പെ​ൺ​കു​ട്ടി​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി പ്ര​തി​യു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചു. ആ​റാം​മാ​സം വീ​ടി​നു​ള്ളി​ൽ പ്ര​സ​വി​ച്ച പെ​ൺ​കു​ട്ടി​യെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തിയെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്തു​ള്ള ലോ​ഡ്ജി​ൽ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. വി​തു​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ എ​സ്. എ​ൽ. സു​ധീ​ഷ്, എ​എ​സ്ഐ സ​ജി​കു​മാ​ർ, സി​പി​ഒ ശ്യാം, ​എ​സ്‌​സി​പി​ഒ പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു .

Related posts

Leave a Comment